Chapter Title : അപസര്‍പ്പക വനിത 3
കാറുകളുടെ നിര. സ്വതവേ കാറും അതിന്റെ എഞ്ചിന്‍ മോഡിഫിക്കേഷനിലും പ്രാന്തായ കാദറിക്കയുടെ സബാദ്യമാണ് ഇതില്‍ അധികവും. സബാദ്യമെന്ന് പറയുബോള്‍ വിലകുറഞ്ഞ സെക്കന്‍ ഹാന്റ് വണ്ടികള്‍ കാദറിക്കയുടെ പരീക്ഷണത്തിനുള്ളതും വിലകൂടിയ കാറുകള്‍ മാഡം എല്ലാവര്‍ക്കും സഞ്ചരിക്കാന്‍ വാങ്ങിയതും ആകുന്നു. എതു വണ്ടിയെടുക്കണമെന്ന് ആ കാറുകളുടെ മേല്‍നോട്ടക്കാരനായ കാദറിക്കയുടെ അടുത്ത് തന്നെ ചോദിക്കേണ്ടീരിക്കുന്നു. ഡോക്ട്ടറേ കാണാന്‍ പോകുബോള്‍ എതു വണ്ടിയെടുക്കണമെന്ന് ചിലപ്പോള്‍ മാഡം നിഷ്കര്‍ഷിച്ചീട്ടുണ്ടാകും. ഞാന്‍ പാര്‍ക്കിങ്ങ് യാഡിന്റെ അടുത്തുള്ള ഷെഡിലേക്ക് നോക്കി. പതിവ് പോലെ തന്നെ കാദറിക്ക പഴയ ജീപ്പിന്റെ ബോണറ്റ് തുറന്ന് ഉള്ളിലേക്ക് നോക്കികൊണ്ടിരിക്കുകയായിരുന്നു. ഈ കാഴ്ച്ചയില്‍ വണ്ടികളിലേ മാറ്റമുണ്ടാകാറുള്ളു ആളുടെ പോസ്സ് പലപ്പോഴും ഇതു തന്നെയായിരിക്കും. "..ആ വൈഗ കുട്ടി വന്നോ....". "..കാദറിക്ക ഞാന്‍ എന്റെ വണ്ടിയില്‍ പോയാല്‍ പോരേ....". എന്റെ വോക്സ്സ് വാഗണ്‍ പോളോയെ നൊക്കി പറഞ്ഞു. "...എയ്...വൈഗകുട്ടിക്ക് ഒരു മുറ്റ് സാധനം ഞാന്‍ റെഡിയാക്കീട്ടുണ്ട്.....". ഞാന്‍ അല്‍ഭുതത്തോടെ കാദറിക്കയേ നോക്കി. കാദറിക്ക അടുത്ത് കിടക്കുന്ന എന്റെ കാറിന്റെ ബോണറ്റിലേക്ക് ചൂണ്ടി കാണിച്ചു. ഞാന്‍ ആകാംക്ഷയോടെ അവിടേക്ക് നോക്കി. അവിടെ ഒരു റൈഡിങ് ജാക്കറ്റും അതിനോടനുബന്ധിച്ച സാധനങ്ങളും കിടക്കുന്നു കിടക്കുന്നു. "...ഇതൊക്കെ മോളൊന്നിട്ടേ...കാദറിക്ക ഒന്ന് കാണട്ടേ....". "...ഉം...". ഞാന്‍ അത് ഒരോന്നായി അണിഞ്ഞു. കയ്യില്‍ ഗ്ലൌസ്സും ഇട്ട് കഴിഞ്ഞപ്പോള്‍ എനിക്ക് തന്നെ ഒരു പൌരുഷം കൈവരിച്ച ഒരു അനുഭൂതിയുണ്ടായി. കാദറിക്ക എന്നേ തന്നെ ഇമവെട്ടാതേ നോക്കി നിന്നു. ആ കണ്ണുകളില്‍ നിന്ന് ഒരു ജേഷ്ഠന്റേയോ അല്ലെങ്കില്‍ ഒരു പിതാവിന്റേയോ സ്നേഹം നിറഞ്ഞ് തുളുബുന്നുണ്ടായിരുന്നു. "...വാ....." എന്ന് പറഞ്ഞ് കാദറിക്ക മുന്നോട്ട് നടന്നു. ഞാന്‍ പുറകേയും.
💬 Comments
View all comments