Chapter Title : അപസര്‍പ്പക വനിത 3
കാദറിക്ക എതോ ഒരു ടൂ വീലറിനെ മൂടിയിട്ട ടാര്‍പായ ആവരണം വലിച്ചു മാറ്റി. നല്ല പ്ലൈറ്റിങ്ങില്‍ തിളക്കമുള്ള ഒരു ബുള്ളറ്റ്. "...വൈഗ....കണ്ടാ അവന്റെ ലുക്ക് കണ്ടാ....ഇത് നയന്റീ ഫൈവ് മോഡല്‍...റോയല്‍ എന്‍ഫീള്‍ഡ് ലൈറ്റിനിങ്ങ് 535 സീസി...ഇപ്പോ ഈ മോഡല്‍ ആന്റിക്ക് പീസാ....." "....കൊള്ളാലോ....കാദറിക്ക.....". കാദറിക്ക നീട്ടിയ ചാവി വാങ്ങി കീ ഹോളിലിട്ട് പറഞ്ഞു. "....എഞ്ചിന്‍ നല്ല പവ്വറാക്കീക്കണ്...വൈഗമോള്‍ സൂക്ഷിച്ചോടിക്കണം.....". "...എന്താ കാദറിക്ക....ഒരു പേടി പോലേ....കാദറിക്കയുടെ ട്രൈനിങ്ങ് കഴിഞ്ഞവളല്ലേ ഞാന്‍.....ങേ...". "...സൂക്ഷിക്കണം വൈഗ....നീ കൂടുതല്‍ സൂക്ഷിക്കണം.....". ".....യെസ്സ് കാദറിക്ക....". കാദറിക്ക ജീപ്പിന്റെ ഡാഷ് ബോര്‍ഡില്‍ നിന്നും സ്റ്റീലില്‍ തിളങ്ങുന്ന ഒരു പിസ്റ്റള്‍ എടുത്ത് എന്റെ ഓവര്‍ ജാക്കറ്റിന്റെ ഉള്ളില്‍ വച്ച് സിബ്ബ് അടച്ചു. കാദറിക്ക എന്നെ ഇമവെട്ടാതെ അല്‍പ്പനേരം നോക്കികൊണ്ടവസ്സാനം കാലുയര്‍ത്തി താഴേ ചവിട്ടി സല്യൂട്ട് തന്നു. ഞാന്‍ ആകെ അന്താളിച്ച് പോയി. "...എന്താ കാദറിക്ക കാണിക്കുന്നേ....എന്നെ കളിയാക്കുകയാണോ....????.". അന്താളിപ്പ് മാറാതെ ഞാന്‍ ചോദിച്ചു. "...മാഡത്തേ കണ്ടതിന് ശേഷം വിളിക്കൂ....." "...ശരി കാദറിക്ക.....". "...പോയി വിജയിച്ച് വരൂ എന്റെ സിംഹ കൂട്ടീ.....മുന്നിലെ തടസ്സങ്ങള്‍ ശ്രദ്ധിച്ച് തരണം ചെയ്യൂ.....". കാദറിക്ക വണ്ടിയുടെ സ്റ്റാര്‍ട്ടര്‍ ബട്ടന്‍ അമര്‍ത്തി. സ്റ്റാര്‍ട്ടായ വണ്ടി ഞാന്‍ മുന്നോട്ടെടുത്തു. വെടിയുണ്ട കയറിയ കാല്‍ നീട്ടി വച്ച് കാര്‍ പോര്‍ച്ചില്‍ ഇരിക്കുന്ന ഗൂര്‍ഖ രാം സിങ്ങ് എനിക്ക് നേരേ നോക്കി സല്യൂട്ട് ചെയ്തു. ഞാന്‍ ചിരിച്ചു. ഞാന്‍ വണ്ടി മുന്നോട്ട് പായിക്കുന്നതിനിടയില്‍ മിററിലൂടെ പുറകോട്ട് നോക്കി. കാദറിക്ക കൈവീശി കാണിക്കുന്നുണ്ടായിരുന്നു. ഞാന്‍ മോട്ടോര്‍ ബൈക്ക് മുന്നോട്ടേക്ക് കുതിപ്പിച്ചു. കോടമഞ്ഞിലുടെ മഞ്ഞവെളിച്ചം പ്രകാശിപ്പിച്ചുകൊണ്ട് തേയില കുന്നിനിടയിലൂടെ വളഞ്ഞും പുളഞ്ഞും ഉള്ള
💬 Comments
View all comments