0%

Chapter Title : അപസര്‍പ്പക വനിത 3

റോഡിലൂടെ പച്ച കറുത്ത എന്‍ഫീള്‍ഡ് പടകുതിര പോലെ ഒഴുകി. മാഡത്തിന്റെ അധീനതയിലുള്ള ഈ തേയിലതോട്ടം കഴിഞ്ഞാല്‍ കേരള സര്‍ക്കാറിന്റെ ഫോറസ്റ്റ് ഡിവിഷനില്‍പ്പെട്ട കൊടും കാടാണ്‌. വന്യ മ്യഗങ്ങളുടെ ആക്രമണത്തിനും സാധ്യതയുണ്ട്. കാട്ടു മ്യഗങ്ങളുടെ ആക്രമണങ്ങളേക്കാള്‍ പേടിക്കേണ്ടത് പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന് സ്വയം വിശേഷിപ്പിക്കുന്ന ലൂസിഫര്‍ എന്ന് കൊടും ഭീകരനേയാണ്‌. എത് ഇരുട്ടില്‍ നിന്നും ഭീകരത ഉളവാക്കാനുള്ള അവന്റെ കഴിവ്‌ അപാരമാണ്‌. മാഡത്തിന്റെ ലാപ്റ്റോപ്പില്‍ അവനെ കുറിച്ചുള്ള ചില കേസ്സുകളുടെ കീ നോട്ട്സ് ഒരാവര്‍ത്തി വായിച്ചപ്പോള്‍ തന്നെ ചെറിയ പേടി തോന്നിപ്പോയീരുന്നു. കാദറിക്ക പറഞ്ഞ മാതിരി മരണഭയം മനസ്സില്‍ നിന്ന് മാറ്റിയാല്‍ തന്നെ പിന്നെ ബാക്കി വരുന്നത് ഉറച്ച ധൈര്യമാണ്‌. ആ വാക്കുകളില്‍ എന്റെ മനസ്സിലേക്ക് പകര്‍ന്ന് തരുന്ന ആത്മവിശ്വാസം വളരേ എറേയാണ്‌. എന്തായാലും ഇന്ന് മാഡത്തിന്റെ ഓഫീസ്സില്‍ പോകുന്നുണ്ടല്ലോ, അപ്പോള്‍ കാദറിക്കയുടെ ഹിസ്റ്ററി ഒന്ന് പരിശോദിക്കണം. മനസ്സില്‍ വിരിയുന്ന പല ചിന്തകളാല്‍ വഹിച്ചുള്ള എന്റെ യാത്ര മുന്നില്‍ വീണ്‌ കിടക്കുന്ന വലിയ മരത്തിനടുത്ത് തടസ്സപ്പെട്ടു. എന്റെ മനസ്സില്‍ ചെറുതായി ഭയം ഉടലെടുത്തു. മനസാനിദ്ധ്യം പെട്ടെന്ന് തന്നെ വീണ്ടെടുത്ത് ഞാന്‍ പരിസ്സരം വീക്ഷിച്ചു. ഇല്ല ആരും പരിസരത്തില്ല. പക്ഷേ എന്റെ കാതുകളിലേക്ക് കുറേ മോട്ടോര്‍ ബൈക്കുകളുടെ ഇരബല്‍ കേട്ടു. അതടുത്ത് വരികയാണ്‌. ഓവര്‍ ജാക്കറ്റിനുള്ളിലെ പിസ്റ്റളില്‍ എന്റെ വിരലോടി. കാദറിക്കയോടെ മനസ്സില്‍ നന്ദി പറയാനും ഞാന്‍ മറന്നില്ല. വളവ്‌ തിരിഞ്ഞ് ആറോ എഴോ ബൈക്കുകള്‍ എന്റെ അടുത്തേക്ക് പാഞ്ഞു വരുന്നു. നാടുകാണാന്‍ ഇറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരാണെന്ന് തോന്നിയെങ്കിലും എന്റെ മനസ്സിലെ ഭയം അയഞ്ഞില്ല. ഞാന്‍ എന്റെ

💬 Comments

View all comments