0%

Chapter Title : അപസര്‍പ്പക വനിത 3

കല്ല്യാണം നിശ്ചയിച്ചീരിക്കാ.....പ്ലീസ്സ് എന്നെ വെറുതേ വിടണം....". മൊട്ടതലയന്‍ കരയാന്‍ തുടങ്ങി. "...ഈ കുഞ്ഞനെ വച്ച് നീ എന്തുലത്താനാടാ....വെറുതെ ഒരു പെണ്ണിന്റെ ജീവിതം കളയാന്നല്ലാതെ.....". മൊട്ടതലയന്‍ വാവിട്ട് കരയാന്‍ തുടങ്ങി. എന്തോ അവന്റെ കരച്ചില്‍ കേഴ്ക്കാന്‍ എനിക്ക് ഒരു പ്രിത്യേക സുഖം തോന്നി. ഇരയുടെ മേല്‍ കൈവരിച്ച വിജയത്തിന്റെ ഹര്‍ഷോത്മാദമായ ആ വികാരം എന്നില്‍ നുര പൊന്തി. ഞാനവനെ ആഞ്ഞു തൊഴിച്ചു. വണ്ടിയും അവനും അടുത്തുള്ള ചെറിയ ഗര്‍ത്തത്തിലേക്ക് മറഞ്ഞു. അവന്റെ ബൈക്ക് മേലേക്ക് വീണതിന്റെ വേധനയാലുള്ള ദീനസ്വരം കേട്ടുകൊണ്ട് ഞാനെന്റെ വണ്ടിയില്‍ കയറി. ആക്സലേറ്ററില്‍ അമര്‍ത്തി തിരിച്ച് ഭീകര അന്തരീക്ഷമുണ്ടാക്കി ഞാന്‍ മഞ്ഞിന്‍പരപ്പിലൂടെ അതിവേഗത്തില്‍ വണ്ടിയോടിച്ചു. വഴിയില്‍ മൂടികിടക്കുന്ന മഞ്ഞിന്റെ മറനീക്കി ഞാന്‍ മുന്നോട്ട്‌ പോകുബോഴും അതിനേക്കാള്‍ വേഗത്തില്‍ ആയിരുന്നു എന്റെ ചിന്തകള്‍ ചലിച്ചുകൊണ്ടിരുന്നത്. ഞാനാദ്യമായി മാഡത്തിന്റെ ഓഫീസ്സില്‍ വന്ന നാള്‍ ഇന്നും കണ്‍മുന്നില്‍ മായാതെ നില്‍ക്കുന്നു. പാവാടയും ദാവണിയും അണിഞ്ഞ് നടന്നീരുന്ന ഞാന്‍ എത്ര പാവമായിരുന്നു . എനിക്ക് പി.എച്ച്.ഡി. ക്രിമിനല്‍ സൈക്കോളജിയില്‍ ചെയ്യാനാണ്‌ ഉദ്ദേശം എന്നറിഞ്ഞ മുതല്‍ വളരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു മാഡത്തിന്റെ പക്കലില്‍ നിന്ന്‌.ദൈന്യദിന ചിലവുകള്‍ക്ക് പണം തികയാത്ത അവസ്ഥ കണ്ട് പി.എച്ച്.ഡി ചെയ്യാന്‍ ഒരു ധനസഹായമാകട്ടെ എന്നു പറഞ്ഞ് മാഡം നിര്‍ബദ്ധിച്ച് എന്നെ കൊണ്ട് അവരുടെ ഓഫീസില്‍ ജോലി തന്നതും, എല്ലാം എല്ലാം ഇന്നലെ കഴിഞ്ഞ മാതിരി തോന്നുന്നു. ക്രിമിനലുകളുടെ പൂര്‍വ്വചരിത്രം , കുറ്റക്രിത്യങ്ങളിലേക്ക് തിരിയാനുള്ള സാഹചര്യം. അവരുടെ പ്രവര്‍ത്തന രീതികള്‍, ക്രൈം നടന്ന സ്ഥലങ്ങളില്‍ അന്വേഷണവും അതിനോട് അനുബന്ദ്ധിച്ചുള്ള ചില അനുമാനങ്ങളും, കണ്ടെത്തലുകളും എല്ലാം ഷേര്‍ളി മാഡത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. ഈ

💬 Comments

View all comments