Chapter Title : അപസര്‍പ്പക വനിത 3
വിഷയത്തില്‍ ആഴത്തിലും പരപ്പിലും പഠിക്കാനുള്ള എന്റെ ത്വര എങ്ങിനെയാണ് വളര്‍ന്നതെന്നറിയില്ല. ഇത്തരം കുറ്റവാളികളോട് എനിക്കുള്ള അമര്‍ഷവും പകയും എന്റെ കണ്ണുകളില്‍ എരിയുന്നത് മാഡത്തിനറിയാന്‍ സാധിച്ച നാള്‍ മുതല്‍ അതിനെ എങ്ങിനെയെല്ലാം നേരിടാം എന്നതിനെ കുറിച്ച് മാഡം പ്രതിപാതിച്ചു. അവര്‍ക്കെതിരെയുള്ള പടനീക്കവും ഡാര്‍ക്ക് ലോ എന്ന തിന്മയെ തിന്മകൊണ്ടെതിര്‍ക്കുന്ന സാമ്രാജ്യവും അവരെനിക്ക് വിവരിച്ചു തന്നു. അഗ്രഹാരത്തില്‍ വളര്‍ന്ന വൈഗ എന്ന പാവം പെണ്‍കുട്ടിയായ എനിക്ക് നമ്മുടെ നിയമത്തെ മറികടന്നുള്ള ശിക്ഷ നടപ്പാക്കുന്നതിനോട് എനിക്ക് എതിരഭിപ്രായമായിരുന്നു തോന്നീരുന്നത്. പക്ഷേ ദിനം പ്രതി വര്‍ദ്ധിച്ചു വരുന്ന കുറ്റക്രിത്യങ്ങളും നിയമത്തിന്റെ സൂചിപഴുതിലൂടെ അവര്‍ സുരക്ഷിതരായി പുറത്ത് വരുന്നതും കണ്ട ഞാന്‍ എന്റെ ചിന്തകളെ തന്നെ മാറ്റി മറിക്കുകയായിരുന്നു. അവസാനം ഷേര്‍ളി ഇടിക്കുള തെക്കന്‍ തിരെഞ്ഞെടുത്ത മാര്‍ഗമാണ് ശരി എന്നതില്‍ ഞാന്‍ മനസ്സില്‍ ഉറപ്പിച്ച്നിര്‍ത്തി. അതാണല്ലോ ഇന്നെന്നെ നയിക്കുന്ന സത്യവും. എന്റെ മനസ്സ് മാറിയത് കണ്ട മാഡം ഇനിയുള്ള ജീവിതം അതീവമായ അപകടം നിറഞ്ഞതാണെന്നും അതിനാല്‍ ഫിസിക്കല്‍ ഫിറ്റ്നെസ്സ് അത്യാവിശ്യമാണെന്നും നിഷ്കര്‍ഷിച്ചു. മാഡം തന്നെ മുന്‍കൈയ്യെടുത്ത് അന്നാമ്മയേയും കാദറിക്കയേയും പരിചയപ്പെടുത്തി. അങ്ങനെ കളരിയും, വെപ്പണ്‍സ്സ് ഉപയോഗിക്കുന്നതും, വെഹിക്കിള്‍സ്സ് ട്രൈനിങ്ങ് അങ്ങനെ എന്തെല്ലാമോ അതില്‍ പലതിലും പ്രാവീണ്യം നേടിയത് മാഡത്തിന്റെ ഉത്സാഹം മൂലമല്ലേ. പലപ്പോഴും അസാദ്ധ്യമെന്ന് മനസ്സില്‍ തോന്നിക്കുന്ന പലതും സാദ്ധ്യമായത് ഇന്നും ഒരു അഗ്രഹാരത്തിലെ ഈ അയ്യങ്കാര്‍ പെണ്ണിന് എന്നും അല്‍ഭുതകാഴ്ചകള്‍ തന്നെ. അത് അന്നായാലും ഇന്നായാലും. ഇന്ന് വൈഗ അയ്യങ്കാര്‍ എന്ന ഞാന്‍ എന്തിനേയും നേരിടാന്‍ തയ്യാറായീരിക്കുന്നു. സമൂഹത്തില്‍ വളര്‍ന്ന് വരുന്ന കുറ്റക്രിത്യങ്ങള്‍ , നിയമത്തിന്റെ നൂലിഴ പിടിച്ച് രക്ഷപ്പെടുന്ന കൊടും കുറ്റവാളികള്‍,
💬 Comments
View all comments