Chapter Title : അപസര്‍പ്പക വനിത 3
ലാപ്ട്ടോപ്പില്‍ പാട്ട് ഉറക്കെ വച്ച് തുള്ളിച്ചാടി. എത്ര കാലമായിരിക്കുന്നു എനിക്കിത്രയും സന്തോഷം വന്നീട്ട്. ഒരു യന്ത്രപാവ എന്ന സ്ഥിതിയില്‍ നിന്നും ഒരു മോചനം കിട്ടിയത് പോലെ. ഞാന്‍ ആ ബംഗ്ലാവിലെ എന്റെ മുറിയിലേക്കോടി. ഞാന്‍ എന്റെ ബാഗ് തുറന്ന് പൊന്നു പോലെ കൊണ്ട് നടക്കുന്ന ഡയറി എടുത്തു. വര്‍ണ്ണ ചട്ടകളാല്‍ മൂടിയ പേജുകള്‍ തുറന്ന് കണ്ണോടിച്ചു. ഇല്ല അടുത്ത കാലത്തെങ്ങും ഞാന്‍ ഇത്രക്കും സന്തോഷിച്ചീട്ടില്ല. ഞാന്‍ പേനയെടുത്ത് മനസ്സില്‍ തോന്നിയ ആഹ്ലാദത്തെ പകര്‍ത്താന്‍ തുടങ്ങി. പേജിലെ വരകളിലൂടെ വാക്കുകള്‍ തുള്ളികളിച്ചുകൊണ്ട് വിരിയാന്‍ തുടങ്ങി. പ്രിന്‍സ്സ് ഓഫ് ഡാര്‍ക്ക്നെസ്സ് എന്ന ലൂസ്സിഫറിനെ കുറിച്ച് ഒരു വരി പോലും പരാമര്‍ശിട്ടില്ല എന്നത് എന്നെ ശരിക്കും അല്‍ഭുതപ്പെടുത്തി. ഡയറി എഴുതി കഴിഞ്ഞപ്പോള്‍ പ്രഭാതക്രിത്യത്തിനായി ശരീരം തേങ്ങാന്‍ തുടങ്ങി. ടോയിലെറ്റിന്റെ കമ്മോഡില്‍ ഇരിക്കുബോഴും എനിക്ക് ഒരേ ഒരു ചിന്ത മാത്രം. എന്റെ ഉറക്കം കെടുത്തുന്ന സുന്ദരനായ ആ ഡോക്ടര്‍. എന്റെ മനസ്സും ശരീരവും സ്വയം ആ മഹാനായ ഡോ ശശി എന്ന മഹാനുഭാവിനായി അര്‍പ്പിക്കാനായി കൊതിച്ച് എത്ര നാളായി നടക്കുന്നു. നാളെ പുലര്‍ച്ച അദ്ദേഹത്തെ പ്രവെറ്റായി കാണാന്‍ സാദ്ധിക്കുന്നു. എന്റെ ശരീരം കൊതിച്ചു വിറച്ചു. ഷവറില്‍ നിന്നും വീഴുന്ന ജലധാരയില്‍ ശരീരത്തെ ഒളിപ്പിച്ച് ഞാന്‍ എന്നെ കൊതിപ്പിക്കുന്ന സ്വപ്നത്തെ പുല്‍കി. പെട്ടെന്നായിരുന്നു എന്റെ മൊബൈല്‍ ഫോണ്‍ ചിലച്ചത്. വലിയ ടവ്വല്‍ വാരി ചുറ്റി ഞാന്‍ ഫോണെടുത്തു. മറുതലക്കല്‍ ഷേര്‍ളി ഇടിക്കുള തെക്കന്‍ ആയിരുന്നു. "....ഹലോ..മാഡം..." "..യാ വൈഗ..നീ ഡോക്ട്ടറേ കാണാന്‍ പോകുന്നതിന് മുന്നേ എന്റെ ക്ലീനിക്കിലേക്ക് വരിക...ഡീ കോഡ് ചെയ്യേണ്ട ഫോണ്‍ എന്റെ
💬 Comments
View all comments