Chapter Title : അപൂർവ 4 [Dark Prince]
നിങ്ങളെയാണ് ഞാൻ കാത്തിരിക്കുന്നത് ഇന്ന് ഇവിടെ ഈ നിമിഷം കാലങ്ങൾക്കു മുന്നേ കുറിക്കപ്പെട്ടതാണ്
മനസിലായില്ല രണ്ട് കണ്ണും മേല്പോട്ടാക്കി ഞാൻ അവളോട് ചോദിച്ചു
അതിനവൾ ഒന്നും മിണ്ടിയില്ല കുറച്ചനേരത്തെ നിശബ്ദതക്ക് ശേഷം അവൾ പറഞ്ഞു
നിങ്ങൾ ഈ നാടിനു നാശം വിധക്കും.. ഇവിടെ രക്ത പുഴയൊഴുകും അഗ്നി കൊണ്ടേരിയും..
നാട് മുടിയും ഇവിടെയുള്ള ഒരോ പുൽകൊടിയും നശിക്കപ്പെടും .. അല്ലെങ്കിൽ
നിങ്ങൾ കാരണം ഈ നാട് സമൃതിയിലാകും.. ഇവിടെയുള്ള ഓരോ ജനങ്ങളും ഭാഗ്യം കൊണ്ട് മൂടും തലക്കു മീതെ നിൽക്കുന്ന മരണത്തിന്റെ നിഴൽ ഒഴിഞ്ഞു പോകും എന്തിനും സാധ്യതയുണ്ട് എനിക്ക് പറയാനുള്ളത് താങ്കൾ എത്രയും പെട്ടന്ന് ഇവിടെ നിന്ന് രക്ഷപെട്ടോളൂ ഈ നാട്ടിൽ നിന്ന് എത്രയും പെട്ടന്ന് പോകണം... അല്ലെങ്കിൽ നിങ്ങൾ മരണപെടും
ഒന്നും മനസിലായില്ലെങ്കിലും അവളോട് ഞാൻ ചോദിച്ചു മരണപെടുകയോ ഞാനോ എന്തിന് ആരു പറഞ്ഞു
അതൊന്നും പറയാൻ കഴിയില്ല നിന്റെ വിധിയാണ് അത് കാലങ്ങൾക്ക് മുന്നേ കുറിക്കപ്പെട്ടത് എത്രയും പെട്ടന്ന് പോകുന്നതാണ് നല്ലത്
എന്തിന് ഞാൻ ഇവിടെ ആദ്യമായിട്ടാണ് വരുന്നത് പിന്നെ കുറച്ചു നാൾ ഇവിടെ നിന്ന് തിരികെ പോകുക അത്രയേ പ്ലാൻ ഒള്ളു സ്ഥിരതാമസത്തിന് വന്നതല്ല ഞാൻ അതുമല്ല എന്റെ വിധി ഞാനാണ് തീരുമാനിക്കുന്നത് അല്ലാതെ ഏതോ ആൾ കുറിച്ച് വച്ചതും കേട്ടു ഒളിച്ചോടുന്നവനല്ല ഈ ആദി
നന്നായി ഭയന്നെകിലും അവളുടെ മുഖത്തു നോക്കി അത്രയും പറഞ്ഞു ഞാൻ അവിടെന്നിന്ന് തിരിഞ്ഞു നടന്നു.....
തുടരും
💬 Comments
View all comments