Chapter Title : അപ്പൂസ് കനോപ്പി 2 [KBro]
യുകെ അതോറിറ്റിക്ക് ഡീറ്റെയിൽസ് വെച്ച് മെയിൽ ചെയ്തു..
അവരുടെ ആക്‌സപ്പ്റ്റെഡ് മെയിൽ ആൻഡ് അക്‌നോലഡ്‌ജ്‌മെന്റ് വന്നു.. അതിന്റെ പ്രിന്റൗട്ട് ഒകെ എടുത്തു ഫയൽ സെറ്റ് ചെയ്തു അവൻ പാക്കിങ് പൂർത്തിയാക്കി.
റിസോർട്ടിൽ തനിക്കു എല്ലാ സൗകര്യവും ഉണ്ട്. അവരുടെ ഒരു ബുള്ളറ്റ് ബൈക്കും പിന്നെ ഒരു ബൊലേറോ ജീപ്പും ഉണ്ട്.. തനിക്കു ആവശ്യം പോലെ ഉപയോഗിക്കാം.. കൂടുതലും ഗസ്റ്റിനെ കൂട്ടാൻ ആണ്.. ഒരു കുന്നിനു മുകളിൽ ആയതിനാൽ ചില ആൾകാർ കാർ കയറ്റാൻ മടിക്കും.
ലൈസൻസ് എടുത്തത് നന്നായി.... അതൊക്കെയാണ് മേജർ അട്ടറാക്ഷൻ ആയിട്ടു സത്യരാജിനും തോന്നിയത്. അല്ലാതെ ഒരു 19 വയസ്സുകാരന് ഇങ്ങനെ ഒരു ജോലി കൊടുക്കില്ല. പിന്നെ കാഴ്ചയിലെ സ്മാർട്നെസ്സ് അയാൾക്കു നന്നായി ബോധിച്ചു.
ഒടുവിൽ വീട്ടിൽ അമ്മയോടും അച്ഛനോടും യാത്ര പറഞ്ഞു അപ്പു ഇറങ്ങി.. മുഖത്തു സങ്കടം നിറഞ്ഞ ഭാവം ആണെങ്കിലും ഉള്ളിൽ അവർ സന്തോഷിക്കുകയാണെന്നു അവനറിയാം..
എങ്കിലും ഊട്ടി എന്നും പറഞ്ഞു അവൻ കാറിൽ കയറി.. സുനി കാശുകൊടുത്തു..
കുറച്ചു മുന്നോട്ടെത്തിയതും,..... അവൻ ഡ്രൈവറോട് കാര്യം പറഞ്ഞു മേപ്പാടിക്കുള്ള കാശും കുറച്ചു അധികം കൊടുത്തു ബാക്കി കാഷ് അവൻ തിരിച്ചു വാങ്ങിച്ചു..അയാൾക്കെന്തു.... മേപ്പാടി വരെ ഓടുന്നതിനു കുറച്ചധികം കിട്ടി.
അപ്പുവിനെ റിസോർട്ടിൽ എത്തിച്ചു കാർ മടങ്ങി.
തന്റെ ബാഗും മറ്റും ഹിന്ദിക്കാരൻ വന്നു കൊണ്ടുപോയി.
ഓഫീസിന്റെ മുറിക്കടുത്തു തന്നെ ആണ് റൂം.
റിസോർട്ടിൽ മൊത്തം വൈഫൈ ഫ്രീ ആണ്. തന്റെ ലാപ്പിൽ അത് ഉടനെ കണക്ട് ചെയ്തു വച്ചു.
തന്റെ റൂമിന്റെ അത്ര ഇല്ലെങ്കിലും ഒരു സ്വർഗ തുല്യ മുറി. അവിടെ പെട്ടെന്ന് തന്നെ അവൻ സെറ്റ് ആയി.
സത്യരാജ് ഓഫീസിൽ ഡീറ്റെയിൽസ് എല്ലാം പഠിപ്പിച്ചു.
സത്യരാജ്: സൊ ഡീറ്റെയിൽസ് മനസിലായല്ലോ കസ്റ്റമേഴ്സിന്റെ ഐഡി വാങ്ങിച്ചു വെക്കുക..ഫോം ഫിൽ ചെയ്യുക .. ഞാൻ ഇറങ്ങും ഇപ്പൊ.. പിന്നെ വല്ലപ്പോഴും ആവശ്യം ഉണ്ടെകിൽ വന്നാപ്പോരേ... ദിവസവും വണ്ടി ഓടിച്ചാണെന്നു തോന്നുന്നു നടുവേദന ഒകെ ഉണ്ട് .. ചികിത്സ തുടങ്ങിയാൽ പിന്നെ അധികദൂരം യാത്ര പറ്റില്ല അപ്പു: ഇട്സ് ഒകെ സർ.. ഞാൻ നോക്കിക്കോളാം ഫോൺ
💬 Comments
View all comments