Chapter Title : അറബി കുതിര [അൻസിയ]
കൂടി കാര്യമായ ചർച്ചയാണ്... എന്നെ കണ്ടതും ഹാജ്യാർ അങ്ങോട്ട് വിളിച്ചു...
"മാനു നീ നാലഞ്ചു ദിവസം രാത്രി ഇവിടെ നിക്കണേ ഞങ്ങൾ രാവിലെ ബാംഗ്ളൂർ പോകും..."
"അഹ്..."
സാധാരണ ഹാജ്യാർ ബാംഗ്ളൂർ പോവുമ്പോ ഞാനിവിടെ തന്നെയാണ് രാത്രി തങ്ങാറുള്ളത്... അതിനായി വീടിനോട് ചേർന്ന് വലിയ ഒരു മുറി തന്നെയുണ്ട്...
"പിന്നെ മോളിവിടെ കാണും പുറത്തൊക്കെ പോകണമെങ്കിൽ ഒന്ന് കൂടെ പോകണം..."
ലഡു പൊട്ടുക എന്നൊക്കെ പറഞ്ഞാൽ അതാണ് ഒന്നല്ല ഒരായിരം..
"മോള് വരുന്നില്ലേ....??
"ഇല്ല മാനുക്ക ഒന്നാമത് അവൾക്കൊരു മൂഡില്ല.. പിന്നെ അവിടുത്തെ സാഹചര്യം അറിയാലോ.."
ഷാമിലിനെ നോക്കി ഞാൻ തലയാട്ടി കൊണ്ട് അവിടെ നിന്നും പോയി... രാവിലെ അഞ്ച് മണിക്ക് തന്നെ ഹാജ്യാർ പോകാനായി റെഡിയായി വന്നു ... മുകളിൽ നിന്നും ഷാമിൽ ഇറങ്ങി വരുമ്പോ അവന്റെ കൂടെ അമീറയും ഉണ്ടായിരുന്നു താഴേക്ക് വന്ന അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങുമ്പോ സൈഡിലായി നിന്ന അവളെ ഒന്ന് നോക്കി...
ഉറക്ക ചടവിൽ അവളെ കാണാൻ പ്രത്യേക ഭംഗി തോന്നി.. അവളെന്നെ നോക്കിയതും ഞാൻ ബാഗും എടുത്ത് പുറത്തേക്ക് പോയി.... അവർ പോകുന്നത് വരെ എല്ലാവരും കോലായിൽ തന്നെ നിന്നു കാർ മുന്നോട്ടു പോയതും ആയിഷയാണ് ആദ്യം അകത്തേക്ക് പോയത്... ഞാൻ പുറത്തേക്കിറങ്ങാൻ നേരം അവളെന്നെ വിളിച്ചു...
"മാനുക്ക ഒരു ചായ കിട്ടോ...??
"ഹേ... ആഹ്.... ഇപ്പൊ തരാം..."
വന്നിട്ട് ആദ്യമായാണ് അവളൊരു കാര്യം ആവശ്യപ്പെടുന്നത്...
"മുകളിലേക്ക് കൊണ്ടുപോരെ..."
അത്രയും പറഞ്ഞു അമീറ അകത്തേക്ക് നടന്നു... എനിക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല... പിന്നെ എനിക്കാകെ ധൃതിയായി അന്നത്തെ പോലെ
💬 Comments
View all comments