Chapter Title : അറബിനാട്ടിൽ ആ സുന്ദരി
വെറുപ്പും തോന്നും. സ്ത്രീകളിൽ ഓവുലേഷനോടനുബന്ധിച്ച് ഈ ഗന്ധം കൂടുതലാകും. ആ സമയത്ത് സ്ത്രീകൾ അവരറിയാതെ തന്നെ തനിക്കിഷ്ടപ്പെട്ടയാൾ തന്റെ ഫിറമോണുകൾ മണപ്പിക്കാൻ ശ്രമിക്കും. അബോധമനസ്സിൽ. സ്ത്രീകൾ മുടി കെട്ടാൻ ശ്രമിക്കുകയും വീശാൻ ശ്രമിക്കുകയും ചെയ്യുന്നത് ഇത് കാരണമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്, ആണുങ്ങൾ ആകട്ടെ സ്ത്രീകളുടെ ആകാരവടിവിലും അവയവ ലാവണ്യത്തിലും അറിയാതെ നോക്കിപ്പോകുകയും ചെയ്യും. പുരുഷൻ തന്റെ കുഞ്ഞിനെ ഗർഭധാരണം ചെയ്യാൻ കഴുവുള്ള ഒരു സ്ത്രീയെ തേടുകയാണ് ആ നോട്ടത്തിലൂടെ, ( -അബോധ തലത്തിൽ) എന്നാണ്പഠനങ്ങൾ
ങാ, എന്തു കുന്തമായാലും. കാപ്പി കുടുച്ചിട്ട് പെട്ടന്നു തീർന്നുപോയോ< ജ്യോതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും വ്യക്തമായി തലയിൽ കേറിയില്ല.
അതെങ്ങനെ, ഞാൻ വായ് നോക്കി, അല്ല, കൂടുതൽ കൃത്യമായി പറഞ്ഞാാൽ അവളുടെ കക്ഷവും നോക്കി നിൽകുകയല്ലാായിരുന്നോ?
ഞാൻ കപ്പ് തിരികെ കൊടുത്തു. അവൾ അതു വാങ്ങി അടുക്കളയിലേക്ക് പോയി. ഞാൻ വാതിൽക്കൽ തന്നെ കുറച്ചു നേരം നേരം നിന്നു. അവൾ തിരിച്ചു വരുന്നത്തും കാത്ത്.
അവൾ വന്നില്ല. അല്ലെങ്കിലും എന്തിനു വരണം, കാപ്പി തന്നുവല്ലോ. എനിക്കല്ലേ അനാവശ്യമായി കൊതി പിടിച്ചിരിക്കുന്നത്. എങ്കിലും ഞാൻ പ്രതീക്ഷിച്ചു.
ഡ്യൂട്ടിക്ക് പോകുംപ്പോൾ അവൾ അടുക്കളയിൽ സാധനങ്ങൾ അടുക്കി പെറുക്കുകയായിരുന്നു. പുതുതായി വന്നതല്ലേ. കുറേ ഒതുക്കാനുണ്ടാവുമല്ലോ.
വൈകീട്ട് വന്നപ്പോൾ രുദ്രേഷിനോടു സംസാരിച്ചു. രാത്രി ഡിന്നറിന്റെ കാര്യം ഉറപ്പിച്ചു. മാസം ഒരു തുക വാടക ഇനത്തിൽ ഇളവു ചെയ്തു നൽകാം എന്നു ഞാൻ സംസാരിച്ചു. ഡിന്നർ അവൾടെൊപ്പം എന്നും കഴിക്കാനാകുമോ എന്നായിരുന്നു എന്റെ ആശങ്ക. അവൾ വിളമ്പി തരുമ്പോൾ ഒരു പ്രത്യേക സുഖം ഉണ്ടല്ലോ. കരുതലിന്റെയും സ്നേഹത്തിന്റെയുമൊക്കെ. ആ.
💬 Comments
View all comments