Chapter Title : അറബിനാട്ടിൽ ആ സുന്ദരി
തമ്മിൽ അവിഹിതം ഉണ്ടാകുമെന്നാണ് അവൾടെ അഭിപ്രായം, എനിക്കും അങ്ങനെ വല്ലതുമുണ്ടോ എന്നാണവൾക്കറിയേണ്ടത്. മിക്ക ദിവസവും അതേ ചോദ്യങങ്ങൾ തന്നെ ചോദിക്കും. ഞാൻ നിരാകരിക്കുകയും ചെയ്യും. എന്നാലും അവൾക്ക് വിശ്വാസം വരാത്ത പോലെ. ഒരിക്കൽ ഞാൻ പറഞ്ഞു
നിന്നെ പോലെ ഏതെങ്കിലും ഒരു നർസുണ്ടായിരുന്നെങ്കിൽ പിന്നെ ഞാൻ ഹോസ്പിറ്റലിൽ തന്നെ താമസിച്ചേനേ..
എന്നിട്ടെന്താ എന്നു ഹോസ്പിറ്റലിൽ പോണത്. ഒരു ദിവസം പോലും ഇവിടെ ഇരിക്കുന്നില്ലല്ലോ. അവൾടെ ചോദ്യത്തിന്റെ അർത്ഥം എനിക്കാദ്യം പിടികിട്ടിയില്ല.
അവൾ വീട്ടിലുണ്ടായിട്ട് ഞാൻ എന്തുകൊണ്ട് ഒരു ദിവസം അവൾടെ കൂടെ ചിലവഴിച്ചില്ല. നർസായിരുന്നു അവൾ എങ്കിൽ ഞാൻ ഹോസ്പിറ്റലിൽ താമസമാക്കാനും മാത്രം സമയം കൺടെത്തുമായിരുന്നല്ലോ. എന്റെ മനസ്സിൽ ലഡ്ഡുകൾ പലതു പൊട്ടി.
വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല് എന്നു പറഞ്ഞതു പോലെ എനിക്ക് വീട്ടിലിരിക്കാനുള്ള യോഗമുണ്ടായി. എന്നാൽ നല്ല ആരോഗ്യത്തോടെയായിരുന്നില്ല എന്നു മാത്രം.
ഒരു പ്രത്യേകതരം ഇൻഫ്ലുവൻസ വൈറസ് പൊട്ടിപ്പുറപ്പെട്ട ഒരു സീസണായിരുന്നു അത്. ഹോസ്പിറ്റൽ മുഴുവനും പനിക്കാരെ കൊണ്ട് നിറയും. ഡോക്റ്റർമാരും നർസുമാരും മാറി മാറി പനിക്കു കീഴ്പ്പെടും. സാധാരണയായി എനിക്ക് അങ്ങനെ പനിയൊന്നും വരാത്തതാണ്. പക്ഷെ അന്ന് എന്ത് സംഭവിച്ചു എന്നു ഉറപ്പില്ല.
രാവിലെ കാപ്പി കൊണ്ടു വന്ന ശേഷം എന്റെ അനക്കം ഇല്ലാത്തതു കണ്ട് ജ്യോതി വല്ലാതെ പരിഭ്രമിച്ചു എന്നു തോന്നുന്നു. എന്നെ പിട്ടിച്ചുണർത്തിയപ്പോൾ അവൾ എന്റെ ചൂട് അറിഞ്ഞു.
യൂ ഹാവ് ഫീവർ.
എന്റെ വായിൽ നിന്ന് ഒരു മുരൾച്ച മാത്രമേ വന്നുള്ളു. നല്ല കടുത്ത പനിയായിരുന്നു. ശരീരമൊക്കെ ഒരു പാറ്റൻ ടാങ്ക് കേറിയിറങ്ങിയപോലെ വേദന. രാത്രിയിലായതു കൊൺണ്ട്
💬 Comments
View all comments