Chapter Title : അറബിനാട്ടിൽ ആ സുന്ദരി
അവൾ എന്റെ കുടുംബത്തെ പറ്റിയൊക്കെ ചോദിച്ചു. ഭാര്യ മകളുടെ പഠനാർത്ഥം നാട്ടിലാണെന്നും ഇടക്കു വരുമെന്നും പറഞ്ഞപ്പോൾ അവൾ ചിരിച്ചു.
“സോ യൂ ആർ എ ബാച്ചിലർ ? ”
എനിക്ക് ഞങ്ങളുടെ ഹോസ്പിറ്റൽ നല്ലൊരു ഫ്ലാറ്റ് ആണ് താമസിക്കാനായി തന്നിരുന്നത്. രണ്ട് ബെഡ് റൂമുളള സാമാന്യം വലിയ ഒരു ഫ്ലാറ്റായിരുന്നു. ഇവിടെ ഗൾഫിൽ മിക്കവരും വീടുകൾ പാർട്ടീഷനൊക്കെ ചെയ്ത് മറ്റുള്ളവർക്ക് വാടക്കക്ക് കൊടുക്കും ചിലർ വീടിന്റെ പല ഭാഗങ്ങൾ വാടക്കു കൊടുത്ത് കിട്ടിയ ഒരു ചായ്പിലോ മറ്റോ താമസിക്കും. അങ്ങനെ മാസം വാടക കൊടുക്കേണ്ടതിനേക്കാൽ വരുമാനം സബ് കൊടുത്ത് ഉണ്ടാക്കുന്ന പലരുമുണ്ട്. ചില വീടുകൾ ബാച്ചിലേർസിനെ മാത്രമേ താമസിപ്പിക്കൂ. ഒരു റൂമിൽ ബങ്കർ ബെഡ് എന്ന ഡബിൾ ഡക്കർ ബെഡുകൾ ഒരു മൂന്നോ നാലോ ഇട്ട്, എട്ട് പേരെ വരെ താമസിപ്പിക്കു. ഒരു വീട്ടിൽ ഇങ്ങനെ 12-16 പേർ വരെ താമസിക്കും ഒരാൾടെ കയ്യിൽ നിന്ന് 1000 രൂപ വാങ്ങിയാൽ തന്നെ വാടകയുടെ ഇരട്ടിയായി. ഇത് ഒരു ബിസിനസായി കൊണ്ടുനടക്കുന്നവരുണ്ട്. ഞാൻ പക്ഷെ ഇതുവരെ അങ്ങനെ ആരേയും താമസിപ്പിച്ചിട്ടില്ല. അതൊക്കെ നമ്മുടെ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ അല്ലേ? പക്ഷെ ഈ അവസരം ഞാൻ കളയാൻ ആഗ്രഹിച്ചിരുന്നില്ല. ഒന്നും നടന്നില്ലെങ്കിലും ആ തടിച്ചു മുഴുത്ത ശരീരവും മുഖവും കണ്ടിരിക്കാമല്ലോ എന്നായിരുന്നു എന്റെ മനസ്സിലിരുപ്പ്.
ഞാൻ വീടിന്റെ അഡ്രസ്സും ഗൂഗിൾ മാപ്പും അവർ തന്ന നമ്പറിലേക്ക് അയച്ചു കൊടുത്തു. അവളുടെ ഹസ്ബൻഡിന്റെ നമ്പറായിരുന്നു. അവൾടെ നമ്പർ തരാൻ അല്പം ബുദ്ധിമുട്ടുള്ള പോലെ തോന്നി. ഞാൻ ചോദിച്ചതുമില്ല. നാളെ വൈകീട്ട് ഡ്യൂട്ടി
💬 Comments
View all comments