0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 639

നിന്നും എത്തി നോക്കികൊണ്ട് മാമിയുടെ വകയും എത്തി ക്ഷണം.

"കിച്ചു സാറെ ഒന്ന് മൈൻഡ് ചെയ്യന്നെ"
നിർമല അകത്തേക്കു കയറി ഇരുന്നു

ഫോണിൽ നിന്നും മുഖം എടുക്കാതെ ചെക്കൻ അവളെ കൈ വീശി ഒന്ന് കാണിച്ചു.

"ആരെ കുറിച്ചാണ് സംസാരം..? "

"മാ അത് വന്ത് നമ്മ അർച്ചനയോട്.... "
ഒരാളെ സംസാരിക്കാൻ കിട്ടിയ ആവേശത്തിൽ മാമി അടുക്കളയിൽ നിന്നും ഹാളിലേക്ക് വെച്ച് പിടിച്ചു.

"നിക്ക് നിക്ക് എങ്ങോട്ടാ...? "
അങ്കിൾ മാമിയെ ബ്ലോക്ക്‌ ചെയ്തു

"അത് വന്ത് നിര്മലക്കിട്ടെ സൊല്ലരുതുക്ക് "

"ആദ്യം ആ ജോലി തീർക്കു.നിർമലയോട് ഞാൻ സൊള്ളിക്കൊളാം "

മാമിക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല പുള്ളിക്കാരി അരിശം മൂത്തു എന്തൊക്കയൊ പിറുപിറുത്തു അടുക്കളയിലേക്ക് വെച്ച് പിടിച്ചു.
നിർമലയും അങ്കിളും പരസ്പരം നോക്കി ചിരിച്ചു.

"ആരെങ്കിലും സംസാരിക്കാൻ കിട്ടിയാൽ പിന്നെ വിടൂല്ല "

"അത് പിന്നെ എനിക്ക് അറിയില്ലേ അങ്കിളേ "

അങ്കിൾ മെല്ലെ ഒന്ന് ചിരിച്ചു

"ആട്ടെ ആളാരാ...? "

"അത് നമ്മുടെ അർച്ചന ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എംഡിയാണ് ആള്. പേര് ദേവനാരായണൻ.നല്ല മനുഷ്യൻ "

"ഓഹോ "

"അതെന്നെ.അത്രയും വലിയ കാശുകാരനാണ് എന്നതിന്റെ ഒരു ഭാവവും ഇല്ല "

"അയാൾ എന്തിനാ വന്നേ..? "

ദേവനാരായണൻ വന്നതും വരാൻ ഉണ്ടായ സാഹചര്യവും അങ്കിൾ നിർമലക്ക് വിശദീകരിച്ചു കൊടുത്തു.

അർച്ചനയെ മാത്രമല്ല അങ്കിളിനെയും മാമിയെയും ദേവൻ ഇമ്പ്രെസ്സ് ചെയ്‌തെന്ന് നിർമലക്ക് മനസിലായി.

'മം കക്ഷിയെ ഒന്ന് പരിചയപ്പെടണമല്ലോ.സമയം ആവട്ടെ '
നിർമല മനസ്സിൽ കണക്ക് കൂട്ടി.ഒപ്പം മുഖത്തൊരു കുസൃതി ചിരിയും വന്നു.

💬 Comments

View all comments