Chapter Title : അരളി പൂവ് 10 [ആദി007]
ഇല്ലാത്ത കാര്യം ഓർക്കുന്നെ ? "
"ഇനി ഓർക്കില്ല പോരെ.അച്ചൂസ് പോയാട്ടെ "
ദേവനു മറുപടിയായി ഒരു കൃത്രിമ ദേഷ്യം ഭാവത്തിൽ അർച്ചന ഒന്ന് നോക്കി.ദേവൻ ഒന്ന് പുഞ്ചിരിച്ചതും.ആ ദേഷ്യ ഭാവമൊക്കെ ഒറ്റ സെക്കൻഡിൽ മാഞ്ഞു ഇരുവരും പൊട്ടി ചിരിച്ചു.
****************************************
വൈകുന്നേരം ജോലി കഴിഞ്ഞു നിർമല നേരെ വന്നത് അർച്ചനയുടെ വീട്ടിലേക്കാണ്.അർച്ചനയുടെ പിണക്കം മാറ്റാതെ ഒക്കുമോ.
എന്നാൽ അർച്ചന അവിടെ ഉണ്ടായിരുന്നില്ല അവൾ അൽപ്പം വൈകിയേ എത്തുകയുള്ളൂ എന്ന് അറിഞ്ഞിട്ടാവും നിർമല മാമിയുടെ വീട്ടിലേക്ക് കയറി.
അങ്കിൾ പുസ്തകം ആയി ഹാളിന്റെ ഒരു കോണിൽ ഇരിപ്പുണ്ട്.കിച്ചു ആണേൽ ഒരു മൊബൈൽ ഫോണും പിടിച്ചു തകർഥിയായി ഗെയിം കളി തന്നെ ഗെയിം കളി.മാമിടെ വീട്ടിൽ ഉള്ളപ്പോഴേ ഉള്ളു ഈ വക കലാപരിപാടി അർച്ചന ഉണ്ടേൽ ഇതൊന്നും നടക്കില്ല.
മാമി അടുക്കളയിൽ എന്തോ ജോലിയിലാണ്.എങ്കിലും സംസാരത്തിനു ഒരു കുറവും ഇല്ല.പുള്ളിക്കാരി അങ്ങനെ ആണല്ലോ വായിക്ക് ഒരിക്കലും റസ്റ്റ് കൊടുക്കില്ല.
സിറ്റ് ഔട്ടിൽ എത്തിയപ്പോഴേ നിർമല മാമിടെ സൗണ്ട് കേട്ടു.ഇടയ്ക്കിടെ അങ്കിൾ ഒന്ന് മൂളുന്നുണ്ട്.മൂളാതെ പറ്റില്ലല്ലോ ഓരോരോ അവസ്ഥ.
നിർമല ഉള്ളിന്റെ ഉള്ളിൽ ഒന്ന് ചിരിച്ചു.
"അവളോ നല്ല പയ്യൻ.എനിക്ക് റൊമ്പ പുടിച്ചിരിക്ക് "
മാമി തുടർന്നു കൊണ്ടേ ഇരുന്നു
"എതാവത് സൊള്ളുങ്കളെ.. "
"മം "
അങ്കിൾ ഒന്ന് ഇരുത്തി മൂളി
"ആരാണാവോ റൊമ്പ നല്ല പയ്യൻ "
നിർമല ചിരി വിടർത്തി അകത്തേക്ക് കയറി.
"ആഹാ ഇതാരാ.. കേറി വാ "
നിര്മലയെ കണ്ട പാടെ പുസ്തകം മാറ്റി അങ്കിൾ സ്വാഗതം ചെയ്തു
"വാമ "
അടുക്കളയിൽ
💬 Comments
View all comments