Chapter Title : അരളി പൂവ് 10 [ആദി007]
നീ പോയി അവളോട് ഇങ്ങോട്ട് വരാൻ പറ "
കൊക്ക് സന്തോഷത്തോടെ പുറത്തേക്ക് പോയി.അൽപ സമയത്തിനുള്ളിൽ അർച്ചന അവിടേക്കു വന്നു.
അർച്ചനയെ കണ്ട ഉടൻ ദേവൻ ആള് ഡീസെന്റായി. അത് പിന്നെ അങ്ങനെ ആണല്ലോ.അർച്ചനയുടെ കണ്ണ് വെട്ടിച്ചു അവളെ അടിമുടി ഒന്ന് നോക്കി കക്ഷി.
'ഇളം നീല സാരിയിൽ അവൾക്ക് കൂടുതൽ ഇണങ്ങി.ഐശ്വര്യമുള്ള മുഖവും അഴിച്ചിട്ട മുടിയും.കുഞ്ഞു സിന്ദൂര കുറിയും എല്ലാം അവളെ കൂടുതൽ മനോഹാരിയാക്കി.ഒരു അണുപോലും ശരീരഭാഗങ്ങൾ പുറത്തു കാട്ടിയിട്ടില്ല.എങ്കിലും ആ ഒരു ഷേപ്പ് വെക്തമാകുന്നുണ്ട്.'
"എന്തിനാ സാർ വിളിപ്പിച്ചത്..? "
ദേവൻ തന്റെ ചിന്തകളിൽ നിന്ന് ഉണർന്നു.
"സാറ് സ്വപ്നം കാണുവാണോ..? "
അർച്ചന ഒന്ന് പുഞ്ചിരിച്ചു
"ഹേയ്... അർച്ചന ഇരിക്കു"
അർച്ചന ഇരുന്ന ശേഷം ദേവൻ തുടർന്നു.
"തന്നെ വിളിപ്പിച്ചത് വേറൊരു കാര്യം പറയാനാ "
"എന്താ സാർ..? "
"ഞാൻ കഴിഞ്ഞ ദിവസം വീട്ടിൽ വന്നിട്ട് കുറച്ച് സ്വതന്ത്ര്യം എടുത്തോ..? "
"ഹേയ്. അങ്ങനെ ഒന്നും ഇല്ല സർ."
"അല്ല എനിക്ക് അങ്ങനെ തോന്നി.നമുക്കി പറയത്തക്ക ആരും ഇല്ലേ. അപ്പൊ അവരെയൊക്കെ കണ്ടപ്പോൾ ഒരു അടുപ്പം തോന്നി "
ദേവന്റെ വാക്കുകൾ അവളിൽ ഒരു സങ്കടം പാകി.പറഞ്ഞു വരുമ്പോൾ അർച്ചനക്കും ആരുമില്ലല്ലോ.
"അയ്യോ സാറെ അങ്ങനെ ഒന്നും പറയല്ലേ അവിടെ എല്ലാവർക്കും സാറിനെ ഇഷ്ടായി അറിയോ."
ദേവൻ പുഞ്ചിരിച്ചു.
"സാറ് ഇടയ്ക്കിടെ അങ്ങോട്ട് വരണമെന്നാ എല്ലാരുടെയും ആഗ്രഹം"
"ശെരി ശെരി. താൻ പൊയ്ക്കോ ജോലി നടക്കട്ടെ.ഇന്നലെ ഓരോന്ന് ഓർത്തു ആകെ ചളം ആയി.അതാ ഞാൻ തന്നോട് പറഞ്ഞെ "
"എന്തിനാ ആവിശ്യം
💬 Comments
View all comments