Chapter Title : അരളി പൂവ് 10 [ആദി007]
കൂസലും ഇല്ല.
"അപ്പൊ ഓക്കേ അങ്കിളേ പിന്നെ കാണാമെ"
അങ്കിളിന്റെ മറുപടി പോലും കേൾക്കാൻ നിൽക്കാതെ അവളും ഓടി അർച്ചനയുടെ പിറകെ.
അങ്കിൾ ഒരു ദീർഘശ്വാസം എടുത്തു.
"ഒന്ന് മിണ്ടടി പെണ്ണേ "
അർച്ചനയുടെ വീട്ടിലേക്ക് നിർമലയും എത്തി.
അർച്ചന മൈൻഡ് പോലും ചെയ്തില്ല.
കിച്ചു ആകട്ടെ ഡ്രസ്സ് ഒക്കെ മാറി കുളിക്കാനായി പോയി.
അർച്ചന തന്റെ ബാഗ് മുറിയിലേക്ക് വെച്ച് ഡ്രസ്സ് മാറാനുള്ള തയ്യാറെടുപ്പിലാണ്.
"ഡീ മതി എനിക്ക് ദേഷ്യം വരുന്നു കേട്ടോ"
നിർമല അർച്ചനയുടെ കൈയിൽ പിടിച്ചു.
"എന്താ ഇപ്പോ വേണ്ടത്..? "
നിർമലക്ക് മുഖം കൊടുക്കാതെ അർച്ചന മറുപടി നൽകി
"എടി നീ എന്നോട് ക്ഷെമി പ്ലീസ്. ഞാൻ ഇനി അമ്മാതിരി വർത്താനം പറയില്ല. "
അർച്ചന മറുപടി നൽകിയില്ല. പക്ഷെ മുഖത്തു ഒരു മിന്നായം പോലെ ചിരി വിടർന്നു.
"ക്ഷേമിക്കെന്റെ പോത്തേ "
അർച്ചന മെല്ലെ പുഞ്ചിരിച്ചു.
"ഇനി അങ്ങനെ വെല്ലോം പറയോ..? "
"അയ്യോ ഇല്ലെന്റെ സാറെ"
"മ്മ്മ് "
"ഒരു പിണക്കക്കാരി "
അർച്ചനയുടെ കവിളത്തു നിർമല ഒരു നുള്ള് വെച്ച് കൊടുത്തു
"ആാാ... പിശാശ്ശെ.. "
"അചൂട കൊച്ചിന് വേദനിച്ചോ..? "
"ഇല്ല.. നൊന്തു "
"സ്നേഹം കൊണ്ടാ പോത്തേ "
"ഉവ്വ"
അർച്ചന അടുക്കളയിലേക്ക് നടന്നു ഒപ്പം നിർമലയും.
"എപ്പോ വന്നു ചാടി "
ചായ ഇടാനുള്ള ഒരുക്കത്തിലാണ് അർച്ചന.സാരീ തുമ്പ് ഇടുപ്പിലേക്ക് അവൾ കുത്തി വെച്ചു
"മം... കുറച്ചു നേരം ആയീന്നേ..ഡി പോത്തേ എനിക്ക് ചായ വേണ്ട കേട്ടോ "
"ഓ പിന്നെ....കുടിച്ചിട്ട് പോയാൽ
💬 Comments
View all comments