0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 653

തന്നെ ഫോണും ഇരിപ്പുണ്ട്.

"ആഹാ... ഇത് അടുത്തുണ്ടായിട്ടാണോ എടുക്കാഞ്ഞേ.. "

ദേവൻ മൈൻഡ് ചെയ്യാനേ പോയില്ല.

"ഹ്മ്മ് 6 മിസ്സ്‌ കോൾ... "
ഫോണിലേക്ക് നോക്കി ദേവസി ചേട്ടൻ പറഞ്ഞു.

"എന്റെ ഫോൺ....... "

"ഓ... അറിയാമേ..... ഫോണും അങ്ങുന്നിന്റെ കൈയും അങ്ങുന്നിന്റെ"

"മം അത് തന്നെ.. മിടുക്കൻ "

"ഉവ്വ.... പിന്നെ എന്തോന്നാ ഇത്.. "
കൈയിലെ ബില്ല് ഉയർത്തി കാട്ടി ദേവസി ചേട്ടൻ ചോദിച്ചു

"മ്മ്മ് എന്ത്...? "

"ദാണ്ടെ ഇത്... "
ദേവന്റെ മുന്നിലേക്ക് ഇട്ടുകൊടുത്തു.

"ആഹാ ഇതോ ഇതൊരു റെസിപ്പ്ഡ് അല്ലെ... "

"ഉവ്വാ... അതെങ്ങനെ ഷർട്ടിന്റെ പോക്കറ്റിൽ വന്നു "

"അത് പോക്കറ്റിൽ ഇട്ടപ്പോൾ വന്നു. താൻ എവിടുന്നാടോ വരുന്നേ..? "
ദേവൻ വ്യക്തമായ മറുപടി നൽകാതെ ഉരുണ്ടു കളിച്ചു.

"ദേ... എന്നെ പൊട്ടനാക്കല്ലേ കേട്ടോ "

"അത് ഞാനായിട്ട് ആക്കേണ്ട കാര്യം ഇല്ലല്ലോ "

ദേവന്റെ കളിയാക്കൽ കേട്ടതോടെ ദേവസി ചേട്ടന്റെ ഹാലിളകി.

"ഓരോന്ന് കാട്ടി കൂട്ടിക്കോ "

"എന്തോന്ന് കാട്ടിക്കൂട്ടാൻ. ഡോ ഞാനൊരു ആതുര സേവനം ചെയ്തത് ഇത്ര തെറ്റാണോ. വെറുതെ എന്ത് മാത്രം പൈസ കുടിച്ചു കളയുന്നു"

"ഹ്മ്മ് ഇതിൽ എന്തോ കള്ളത്തരം ഉണ്ട് "

"എന്ത് കള്ളത്തരം "
ദേവൻ അൽപ്പം ഒന്ന് പരുങ്ങി

"ഇത്രയും നാളും ഇല്ലാത്ത സേവനം ഇപ്പൊ പൊട്ടി മുളച്ചതാണോ. അതും ഇത്രയും വല്ല്യ തുക "

"താൻ വിശ്വസിക്കേണ്ട "

"ഉവ്വ... സത്യം പറ.. ആ ആശുപത്രി വെല്ലോം എഴുതി വാങ്ങാനുള്ള പദ്ധതി വെല്ലോം ആണോ "

"താൻ

💬 Comments

View all comments