0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 654

അടുക്കളയിൽ പൊ.... വിട്ടോ വിട്ടോ "

"മം.. പണം ആണല്ലോ ദൈവം... ദൈവമേ എന്തോ ദുഷ്ടത്തരം കാണിക്കാൻ പോവാ "
ദേവസി ചേട്ടൻ അടുക്കളയിലേക്ക് നടക്കാൻ തിരിഞ്ഞതും
ദേവന്റെ ഫോൺ ചിലക്കാൻ തുടങ്ങി

ദേവന് ആകട്ടെ ഒരു കൂസലും ഇല്ല.

'എന്തായാലും അവള് കാര്യങ്ങൾ ഒക്കെ അറിഞ്ഞുകാണും. അതു കൊണ്ടാ ഈ കിടന്നുള്ള മരണ വിളി. മം വരട്ടെ വരട്ടെ.... നാളെ നേരിട്ട് സംസാരിക്കാം എങ്കിലേ കാര്യങ്ങൾ എന്റെ വഴിക്ക് വരു'

ദേവൻ മനസ്സിൽ കണക്ക് കൂട്ടി. മുഖത്തൊരു ചിരിയും വിടർന്നു. അതും വേട്ടക്കാരന് ഇരയെ കിട്ടുന്ന സന്തോഷം.

ദേവസി ദേവന്റെ മുഖത്തേക്ക് നോക്കി പുള്ളി കാര്യമായ ആലോചനയിൽ ആണ്.

ഫോണിലേക്ക് ഒന്ന് പാളി നോക്കിയപ്പോ പേര് കണ്ടു അർച്ചന.ശേഷം ഫോൺ കട്ടായി

"ഹ്മ്മ് വേണേൽ എടുക്കട്ടെ "
ദേവസി പതിയെ തിരിച്ചു നടന്നു.

കട്ടായി ഉടനെ പിന്നെയും ബെല്ലടിച്ചു.

ദേവൻ അതെ ഇരിപ്പ്.

"എന്തേലും അത്യാവിശം ആയിരിക്കും."
ദേവസി ഫോൺ എടുക്കാനായി പോയി

"മം... എന്തുവാ..... എനിക്ക് ആവിശ്യം ഉണ്ടേൽ ഞാൻ എടുക്കും "

"മം പൊതുവാളാ.അങ്ങേരെ ആവിശ്യം ഇല്ലേ "
ഫോണിലേക്ക് നോക്കി പറഞ്ഞു

"ഏഹ്.. പൊതുവാളോ...? "
ദേവൻ ഒന്ന് ഞെട്ടി

പൊതുവാൾ ദേവന്റെ തടി മില്ലിന്റെ മാനേജർ ആണ്. ഒരു സാധു ബ്രാഹ്മണ വൃദ്ധൻ.വിശ്വസ്തൻ.

"അതെ പൊതുവാൾ. പിന്നെന്തു കരുതി അർച്ചനയാണന്നോ "

ദേവൻ ഒന്ന് പരുങ്ങി. പക്ഷെ ചമ്മൽ മറച്ചു കൊണ്ട്
"ഡോ... താൻ പോയെ "

ദേവസി ഒരു പുച്ഛ ഭാവത്തിൽ അടുക്കളയിലേക്ക് നടന്നു.

"എന്താണ് മാനേജർ സർ

💬 Comments

View all comments