0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 655

ഈ നേരത്ത്..? "
ദേവൻ ഫോൺ അറ്റൻഡ് ചെയ്തു

"സാറെ അത്...? "

"മം പറയടോ "

"ആ.. ജോണി പ്രേശ്നമാ "

"അവനു കൊടുക്കാൻ ഉള്ളത് കൊടുത്ത് പറഞ്ഞു വിടാൻ ഞാൻ പറഞ്ഞതല്ലേ "

"സാറെ. അവൻ പറയുന്നത് രണ്ട് മാസത്തെ ശമ്പളം കിട്ടണം എന്നാ.കണക്കിൽ ഒരു മാസമേ ഉള്ളു."

"ഓഹോ... താൻ അത് കേട്ടോണ്ട് നിന്നോ.പണിക്കാരെ വിളിച്ചു നാല് കൊട്ട് കൊടുത്ത് പറഞ്ഞു വിടടോ "

"അവൻ യൂണിയനിൽ ഒക്കെ ഉള്ളവനാ.ലോക്കൽ സപ്പോർട്ടും ഉണ്ട്."

"ഓഹോ "

"അതുമാത്രം അല്ല സാർ.നമ്മുടെ ഒരു ജോലിക്കാരനെ ഇന്ന് അവൻ തല്ലി "

"മം ബെസ്റ്റ്. തന്നെയൊക്കെ മാനേജർ ആക്കിയ എന്നെ പറഞ്ഞാൽ മതി "

"സാറെ ഞാൻ..... "

"മതി മതി.... ഇപ്പൊ അവൻ എവിടെ കാണും "

"അത് കൃത്യമായി എനിക്ക്.. "

"മം വേണ്ട വേണ്ട ഞാൻ തപ്പി എടുത്തോളാം. ശെരി താൻ വെച്ചോ "

ഫോൺ കട്ടാക്കി ദേവൻ ഡ്രസ്സ്‌ മാറി പുറത്തേക്ക് വന്നു.കാർ സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്‌ദം കേട്ടാണ് ദേവസി അടുക്കളയിൽ നിന്ന് വന്നത്.
അപ്പോഴേക്കും ദേവൻ പോയി കഴിഞ്ഞിരുന്നു.

"ശെടാ ഇതെങ്ങോട്ടാ ഈ നേരത്ത്.എന്തായാലും നല്ല കൂത്ത് "

വാതിലിന്റെ ഭാഗത്തു നായിക്കളും വന്നു നിന്ന്.രണ്ടിന്റെയും മുഖത്തൊരു സങ്കടം.

"മം എന്താ കൂടെ കൊണ്ടുപോയില്ലേ.ഇത്രേ ഉള്ളു സ്നേഹം. ഇനി രണ്ടും ഇങ്ങോട്ട് പോര് എന്തേലും തിന്നിട്ട് പോയി എവിടേലും മൂലക്ക് കൂടിക്കോ "

ദേവസി അടുക്കളയിലേക്ക് നടന്നു ഒപ്പം രണ്ടു ശ്വാനന്മാരും കൂടെ വാലും ആട്ടി കൂടെ നടന്നു.

💬 Comments

View all comments