0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 656

******************************************

രാത്രി.

അവസാന വാങ്കും പള്ളിയിൽ മുഴങ്ങി.ഒരു ചെറിയ ജംഗ്ഷൻ.നാലു റോഡ് ചേരുന്ന കവല എന്ന് വിളിക്കുന്നതാവും കൂടുതൽ ഉചിതം. റോഡിന്റെ ഒത്ത നടുക്ക് ആൽ തറ. മഞ്ഞ സ്ട്രീറ്റ് വെളിച്ചത്തിന്റെ പ്രകാശം അവിടെയെല്ലാം പടർന്നു കിടക്കുന്നു. ജോണിയും കൂട്ടരും ഒരു ബീഡിയോക്കെ വലിച്ചു സൊറ പറഞ്ഞു ഇരിപ്പാണ്.

അവിടേക്ക് ദേവന്റെ കാർ പാഞ്ഞു വന്നു നിന്ന്. എല്ലാരും ആദ്യം ഒന്ന് ശങ്കിച്ചു എങ്കിലും ദേവനെ കണ്ടപ്പോൾ ജോണി മറ്റുള്ളോരുടെ ബലത്തിൽ ജടയിൽ അങ്ങനെ ഇരുന്നു.

"ഡാ നീ എന്തിനാടാ എന്റെ ജോലിക്കാരനെ ദേഹത്ത് കൈ വെച്ചത് "
കാറിൽ നിന്ന് ഇറങ്ങി ദേവൻ ജോണിയോടായി ചോദിച്ചു.

"ഞങ്ങൾ തൊഴിലാളികൾക്കിടയിൽ പല പ്രശ്നവും ഉണ്ടാവും അത് ഞങ്ങൾ തീർക്കും "
ഗർവോടെ ജോണി മറുപടി നൽകി

"മുതലാളി കളിക്കാതെ സാറ് പോവാൻ നോക്ക്. സ്ഥലം പെശകാ ഞങ്ങളും "
കൂടെ ഉള്ളവരിൽ ഒരുത്തൻ പറഞ്ഞു

"ടപ്പേ? "
പറഞ്ഞു തീർന്നതും ജോണിയുടെ മൂക്കിനിട്ടൊരു ഇടി. അടികൊണ്ടു ആ തടിയൻ നിലത്തു
കൂടെ നിന്നവർ ഒന്ന് പകച്ചു.പക്ഷെ അതിൽ ഡയലോഗ് പറഞ്ഞവൻ പാഞ്ഞിങ്ങു എത്തി ദേവനെ അടിക്കാൻ കൈ ഊങ്ങി.

അവന്റെ കൈയിലൂടെ ലോക്കിട്ടു തല പിടിച്ചു ആൽ തറയിൽ ചേർത്തൊരു അമർത്തി വെച്ചു. അവൻ കിടന്നു പിടക്കാൻ തുടങ്ങി.

"ഒരു നായിന്റെ മോനും അനങ്ങി പോകരുത്.എന്റെ ദേഹത്ത് തൊടുന്നവൻ കുടുംബത്തിൽ കിടന്ന് പിഴക്കില്ല പറഞ്ഞേക്കാം "

ഇത് കേട്ടപ്പോൾ എല്ലാം ഭയന്ന് മാറി നിന്ന്.

ലോക്കിട്ടു പിടിച്ചവനെ എടുത്തു ഒരു ഏറു വെച്ചു കൊടുത്ത്.
താഴെ കിടന്ന

💬 Comments

View all comments