0%

Chapter Title : അരളി പൂവ് 10 [ആദി007]

Author : ആദി 007 Read All Parts 665

വീട്ടിൽ പോകാറിലെ..?
ചായ കുടിച്ചു കൊണ്ട് ദേവൻ ചോദിച്ചു

"മ്മ്ഹ്ഹ് "
അവൾ ഇല്ലെന്ന മട്ടിൽ തലയാട്ടി

"മം.... എന്തേയ്..? "

"ഹേയ് "
ചായ മെല്ലെ അവൾ സിപ് ചെയ്തു

"വിരോധം ഇല്ലെങ്കിൽ ചുമ്മ പറ "

"ദുരന്തം സ്റ്റോറി എന്തിനാ സാറേ കേൾക്കുന്നേ..? "

"ആണോ എങ്കിൽ ഉറപ്പായും പറയണം ഞാനും ഒരു ദുരന്തൻ ആണെന്നെ "

അർച്ചന മനസ് തുറക്കും എന്ന കാര്യത്തിൽ ദേവന് ഒരു സംശയവും ഇല്ലായിരുന്നു. അവൾ തന്നെ നല്ലൊരു സുഹൃത്തിന്റെ സ്ഥാനത്തു കാണാൻ തുടങ്ങിയെന്നു അയാൾക്ക് മനസിലായി.

"എന്നെ കുറിച്ച് എന്ത് അറിയാന സാറിന്. ഒരു ഭാഗ്യം കെട്ടവൾ അത്ര തന്നെ."

ഒരു ദീർഘ ശ്വാസം എടുത്തു അർച്ചന തുടർന്നു

"ജനിച്ചത് അനാഥയായി.ആരുടെയോ കാരുണ്യം കൊണ്ട് പഠിച്ചു.ഒറ്റപ്പെടൽ മാറി തുടങ്ങിയത് നല്ല കൂട്ടുകാരെ കിട്ടിയപ്പോഴാ.കോളേജിൽ എത്തിയപ്പോൾ ദിലീപ് എന്ന് സീനിയർ ചേട്ടന്റെ വക പ്രണയ അഭ്യർത്ഥന.അദ്യം ഒക്കെ ഞാൻ മൈൻഡ് ചെയ്തില്ല ഇതൊക്കെ ക്യാംപസ് ജീവിതത്തിലെ സ്ഥിരം കാഴ്ചയല്ലേ. പുള്ളിക്ക് എന്നെ വെറുതെ വിടാൻ തീരെ ഉദ്ദേശം ഇല്ലായിരുന്നു. പതിയെ സൗഹൃദം പിന്നീട് സൗഹൃദം മെല്ലെ പ്രണയം ആയി. പ്രണയം അത് ചെന്ന് അവസാനിച്ചത് വിവാഹത്തിൽ.പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ നാളുകൾ ദിലീപേട്ടന്റെ അമ്മയ്ക്കും അച്ഛനും എന്നെ ഒത്തിരി ഇഷ്ടം ആയിരുന്നു.സ്വർഗ്ഗത്തിലെ കട്ടുറുമ്പ് പോലെ ഒരു നാത്തൂൻ.ദിലീപേട്ടന്റെ ചേച്ചിയാണ് കക്ഷി ചേട്ടൻ ഗൾഫിൽ ആയോണ്ട് പുള്ളിക്കാരി സ്വന്തം വീട്ടിൽ ആണ് താമസം."

"അതെന്താ ഭർത്താവിന്റെ വീട്ടിൽ നിൽക്കില്ലേ...? "

"അമ്മായി അമ്മ പോര് "
അർച്ചന ഒരു കുസൃതി ചിരി ചിരിച്ചു

💬 Comments

View all comments