Chapter Title : അരളി പൂവ് 10 [ആദി007]
ദേവനും ചിരിച്ചു
"മം എന്നിട്ട്..? "
"ആയമ്മക്ക് എന്നെ തീരെ ഇഷ്ടം അല്ലാരുന്നു."
"അതെന്താ....? "
"ആവോ എനിക്ക് കുലവും ഗോത്രം ഒന്നും ഇല്ലല്ലോ. ആർക്കുണ്ടായതാണെന്ന് ആർക്കറിയാം. അവരൊക്കെ വല്യ കുടുംബം അല്ലെ "
"എന്തായാലും ഈ മുഖം കണ്ടാൽ ഏതേലും തമ്പ്രാട്ടിക്ക് പിറന്നന്നെ പറയു "
"മതി മതി കളിയാക്കല്ലേ "
"സത്യം. ഞാനെന്തിനാ കളിയാക്കുന്നെ...? "
"ഹ്മ്മ് കഥ തീർന്നു ഇത്രേ ഉള്ളു "
അവളൊരു കൃത്രിമ ദേഷ്യം മുഖത്തു കൊണ്ട് വന്നു.
"അയ്യോ പിണങ്ങല്ലേ.. ബാക്കി പറ "
"മം... "
ദേവൻ അച്ചടക്കമുള്ള കുട്ടിയായി ഇരുന്നു
"തരം കിട്ടുമ്പോഴൊക്കെ ആളെന്നോട് വഴക്കിനു വരും."
"അമ്മയും അച്ഛനും ഒന്നും പറയില്ലേ..? "
"അവർ പാവങ്ങൾ എന്ത് പറയാനാ അവരോടും തട്ടി കേറും "
"മം "
" ദിലീപേട്ടന് ഡെൽഹിൽ ജോലി കിട്ടിയപ്പോ ഞാനും കൂടെ പൊന്നു.അവിടെ വെച്ചാണ് ഞങ്ങൾക്ക് കിച്ചു ഉണ്ടായത്.ഇടയ്ക്കിടെ നാട്ടിലൊക്കെ പോകും അമ്മയ്ക്കും അച്ഛനും വലിയ സന്തോഷം ആണ്. ഞങ്ങൾക്കും."
പിന്നീട് സംസാരിച്ചപ്പോൾ അവളുടെ ശബ്‌ദം ഇടറിയത് ദേവൻ ശ്രദ്ധിച്ചു.
" ഒരു ദിവസം ഓഫീസിൽ നിന്ന് വരുമ്പോൾ ഒരു ആക്‌സിഡന്റ്. എന്റെ സന്തോഷം അന്ന് അവസാനിച്ചു.ദിലീപേട്ടൻ പോയി. ഞാനും മോനും ഒറ്റക്കായി.അച്ഛനും അമ്മയും ഞങ്ങളെ കൂട്ടി കൊണ്ട് നാട്ടിൽ വന്നു. അവർ ഞങ്ങളെ നോക്കാൻ ഒരുപാട് ബുദ്ധിമുട്ടി.പെൻഷൻ പൈസ കൊണ്ട് എന്താവാനാ.നാത്തൂന്റെ പെരുമാറ്റത്തിന് ഒരു മാറ്റവും ഇല്ലായിരുന്നു "
ദേവൻ ശ്രദിച്ചു കേട്ടിരുന്നു

"ആരെയും ബുദ്ധിമുട്ടിക്കണ്ടാന്ന് ഞാൻ തീരുമാനിച്ചു.എറണാകുളത്തു ജോലി കിട്ടി എന്ന് കള്ളം പറഞ്ഞു ഞാൻ
💬 Comments
View all comments