Chapter Title : അരളി പൂവ് 10 [ആദി007]
മോനുമായി ഇറങ്ങി.എന്നെ പഠിപ്പിച്ച ടീച്ചറിന്റെ അഡ്രെസ്സ് എന്റെ കൈയിൽ ഉണ്ടാരുന്നു.ഞാൻ അവിടേക്ക് പോയി. അവിടെ ചെന്നപ്പോൾ ടീച്ചർ സ്ഥലമാറി പോയെന്നാണ് അറിയാൻ കഴിഞ്ഞത്. വീട്ടിലേക്ക് എന്തായാലും ഇല്ലന്ന് തീരുമാനിച്ചു.ഒറ്റപ്പെടലും മോന്റെ അസുഖവും എല്ലാം എന്നെ തളർത്തി.മുന്നിൽ ട്രാക്ക് മാത്രേ കണ്ടുള്ളു ജീവിതം അവസാനിപ്പിക്കാനുള്ള എളുപ്പ വഴി.ഒരു കൊച്ച് കുട്ടിയെ പോലെ ഞാൻ പകച്ചിരുന്നു "
ഒരു കൊച്ച് പയ്യൻ ആശുപത്രി വരാന്തയിൽ ഇരുന്നു പൊട്ടി കരയുന്നു.മുന്നിൽ വിജനത മാത്രം ഹൃദയം പറിച്ചെറിയുന്ന സങ്കടം.പ്രതീക്ഷകൾ അസ്തമിച്ച ജീവിതം.
അർച്ചനയുടെ വാക്കുകൾ കേട്ടപ്പോൾ ദേവന്റെ മനസ്സിൽ കൊള്ളിയാൻ പോലെ മിന്നി മറഞ്ഞ ദൃശ്യം അതായിരുന്നു.താൻ മറക്കാൻ ആഗ്രഹിക്കുന്ന ദൃശ്യം. പെട്ടന്ന് ദേവൻ തന്റെ ചിന്തയിൽ നിന്നും ഉണർന്നു അർച്ചനയുടെ വാക്കുകൾക്ക് കാതോർത്തു.
"ആ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് നിർമല ചേച്ചിയെ കണ്ടത്.എനിക്കൊരു താങ്ങായി കൂടെ പിറപ്പിന്റെ സ്നേഹം തന്നു. ആ കണ്ട് മുട്ടൽ എന്നെ ഇവിടെ വരെ എത്തിച്ചു. ഒരു പക്ഷെ അങ്ങനെ ഒരു കൂടി കാഴ്ച സംഭവിച്ചില്ലെങ്കിൽ ഞാൻ ഏതേലും ട്രെയിനിന്റെ ഇടയിൽ പെട്ടു പോയേനെ.ഇപ്പോൾ ഈശ്വരനെ പോലെ സർ അവതരിച്ചു എന്റെ കുഞ്ഞിനെ രക്ഷിച്ചു. എങ്ങനെ ഞാൻ ഈ കടപ്പാട് വീട്ടും. "
തുടങ്ങിയത് തമാശ രൂപേണ ആയിരുന്നെങ്കിലും അവളുടെ മുഖം വിങ്ങുന്നത് ദേവൻ അറിഞ്ഞു.
"ഹ്മ്മ്.... പോട്ടെ എല്ലാം മാറന്നേക്ക്.ഈ ചായ അങ്ങ് തീർക്ക് "
"മതി സർ. ഞാൻ പൊയ്ക്കോട്ടേ..? സമയം കുറെ ആയി "
"മം.. ഞാൻ ഡ്രോപ്പ് ചെയ്യണോ..? "
"വേണ്ട സർ ഇപ്പോൾ ഒരു ബസുണ്ട് "
"മം ശരി.
💬 Comments
View all comments