Chapter Title : അരളി പൂവ് 11 [ആദി007]
നോക്കി
"തന്റെ ഇരിപ്പ് കണ്ടാൽ ജയിൽ ചാടിയ പ്രതിയെ പോലെ ഉണ്ടല്ലോ "
അർച്ചന ഒന്ന് പുഞ്ചിരിച്ചു
"കുറച്ച് റിലക്സയി ഇരിക്ക്. താൻ എന്നെക്കൂടി പേടിപ്പിക്കുമല്ലോ. "
ദേവന്റെ ഈ ഡയലോഗിൽ അർച്ചന പൊട്ടി ചിരിച്ചു. ഓരോ നിമിഷം കഴിയുമ്പോഴും അവൾ കൂടുതൽ സന്തോഷവതിയായി. അവളിലെ പരിഭ്രമം കുറഞ്ഞു കുറഞ്ഞു വന്നു.
വാഹനം പതിയെ ഓടിക്കൊണ്ടിരുന്നു.ഇരുവരും ഓരോരോ വിശേഷങ്ങൾ പങ്കുവെച്ചു.അൽപ ദൂരം കഴിഞ്ഞപ്പോൾ മെയിൻ റോഡിന്റെ ഒരു വശത്ത് മനോഹരമായ കടൽ തീരം ദൃശ്യമായി . അവിടെ എത്തിയപ്പോൾ അർച്ചന പുറത്തേക്ക് നോക്കി.
മനോഹരമായ സായാഹ്നം. അസ്തമയ സൂര്യന്റെ ശോഭയിൽ മണൽ തരികൾക്ക് പ്രകൃതി സ്വർണ നിറം ചാർത്തി കൊടുത്തിരിക്കുന്നു. അവിടെ അവിടെ ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. കൂടുതലും കുടുംബങ്ങൾ ആണ്. കുട്ടികൾ ഓടി കളിക്കുന്നു. ഉന്തു വണ്ടികളിൽ ചെറു കമ്പോളങ്ങൾ അവിടെ അവിടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.
കടൽ ഒരു അത്ഭുതം തന്നെയാണ്. ഭർത്താവിന്റെ മരണ ശേഷം അവൾ ഒരിക്കലും ഇവിടേക്ക് വന്നിട്ടില്ല. ഇടയ്ക്കിടെ കിച്ചു ഇതേ ചൊല്ലി വഴക്കടിക്കാറുണ്ട്. ബസിൽ പോകുമ്പോൾ എല്ലാം കൊതിയോടെ അവൾ പുറത്തേക്ക് നോക്കി കാഴ്ചകൾ കാണും. അവളുടെ മനസ്സ് വായിച്ചെന്നപോലെ ദേവൻ വാഹനം ഒരു വശത്തേക്ക് ഒതുക്കി.
"എന്താ ഇവിടെ നിർത്തിയത്...? "
"ഒരു മിനിറ്റ് ഞാൻ ഇപ്പൊ വരാം. "
"എവിടെ പോവാ...? "
ആകാംഷയോടെ അവൾ ചോദിച്ചു
"ദേ ആ കാണുന്ന ബേക്കറി വരെ. ഇപ്പൊ വരാഡോ.. "
ദേവൻ കാറിന്റെ പുറത്തേക്ക് ഇറങ്ങി.
അർച്ചന പുഞ്ചിരിച്ചു.
ദേവൻ പോയ ശേഷം അവൾ കടലിലേക്ക് നോക്കി. തിരമാലകൾ ഒന്നിനു
💬 Comments
View all comments