0%

Chapter Title : അരളി പൂവ് 11 [ആദി007]

Author : ആദി 007 Read All Parts 712

ചോദിച്ചതാ. എനിക്ക് മനസിലായി സാറ് വേറെന്തോ ഓർത്തിരുന്നതാണന്നു"

ദേവൻ രക്ഷപെട്ടു എന്ന മട്ടിൽ പുഞ്ചിരിച്ചു ശേഷം
അയാൾ തുടർന്നു
"വന്ന കാര്യം പറഞ്ഞില്ലല്ലോ "

"അത് സാർ. നാട്ടിൽ നിന്നു ദിലീപേട്ടന്റെ അച്ഛനും അമ്മയും വന്നിട്ടുണ്ട്. അവർക്ക് സാറിനെ ഒന്ന് കാണണമെന്ന് പറഞ്ഞു. ഇനി എന്നാ സാറിന്റെ അവിടുത്തെ വീട്ടിലേക്ക് വരുന്നേ...? "

"ഇന്ന് തന്നെ വന്നേക്കാം. പോരെ "

"സാറിന് ബുദ്ധിമുട്ടായോ...? "

"എയ്.. ഞാൻ ഇന്ന് അവിടുത്തെ വീട്ടിലാ. എന്തായാലും കിച്ചൂനെ ഒന്ന് കാണാൻ വിചാരിച്ചതാ അപ്പൊ എല്ലാരേം കണ്ടേക്കാം "

"താങ്ക്യൂ സർ "

"മം "
ദേവൻ ചിരിച്ചു

അർച്ചന പുറത്തേക്ക് പോകാൻ നടന്നു.

"അതെ ഒന്ന് നിന്നെ "

ദേവന്റെ ക്യാമ്പിന്റെ ഡോർ തുറക്കാനും പിന്നിൽ നിന്നൊരു വിളി. അർച്ചന തിരിഞ്ഞു നോക്കി.

"ഞാനിന്ന് ആ റൂട്ടിലേക്കാ.എന്റെ കൂടെ കാറിൽ വരാൻ ഭവതിക്ക് വിരോധം ഇല്ലല്ലോ..? "

ദേവന്റെ ചോദ്യം കേട്ടപ്പോൾ അർച്ചനയ്ക്ക് ചിരിയാണ് വന്നത്. ശേഷം അവൾ ഓക്കേ എന്ന മട്ടിൽ തലയാട്ടി.

ഓഫീസ് കഴിഞ്ഞ ശേഷം എല്ലാ സ്റ്റാഫുകളും പോയതിനു ശേഷമാണു ഇരുവരും ഇറങ്ങിയത്.മറ്റാരെങ്കിലും കണ്ടാൽ എന്ത് കരുതും എന്നുള്ള ഒരു ജാള്യത അവളിൽ ഉണ്ടായിരുന്നു. ദേവന്റെ ഒപ്പം മുൻ സീറ്റിൽ ഇരിക്കാൻ ആദ്യമൊന്ന് അർച്ചന മടി കാണിച്ചെങ്കിലും പിന്നീട് അവൾ മുന്നിൽ തന്നെ കയറി ഇരുന്നു. വാഹനം മെല്ലെ പുറപ്പെട്ടു.

അർച്ചനയ്ക്ക് ആകെ ഒരു പരിഭ്രമം.

"മം എന്തുപറ്റി അച്ചു മേടം...? "
ദേവൻ കളിയാക്കി ചോദിച്ചു

"ഹേയ് ഒന്നൂല്ല സർ. "
അർച്ചന ചുറ്റുപാടും

💬 Comments

View all comments