0%

Chapter Title : അരളി പൂവ് 11 [ആദി007]

Author : ആദി 007 Read All Parts 711

എങ്ങനെയോ പിടിച്ചു നിന്നു

കാര്യം മാമി പറഞ്ഞത് ശെരിയാണ്. ദേവൻ അർച്ചനയുടെ ഉള്ളിൽ കൂടു കൂട്ടി തുടങ്ങിരുന്നു.

അടുത്ത ദിവസം ദേവസിയെ ട്രെയിൻ കയറ്റി വിട്ട ശേഷം ദേവൻ അൽപ്പം വൈകിയാണ് ഓഫീസിൽ എത്തിയത്. ദേവസി പോയത് കൊണ്ട് തന്നെ മുഖത്തു പ്രസരിപ്പൊന്നും ഉണ്ടായിരുന്നില്ല.

അൽപ നേരം കഴിഞ്ഞു അർച്ചന ദേവന്റെ ക്യാബിനിലേക്ക് വന്നു.

"വാടോ "
ദേവൻ ചിരിച്ചു കൊണ്ട് അർച്ചനയെ സ്വാഗതം ചെയ്തു.

അർച്ചന മുൻപിലുള്ള കസേരയിൽ ഇരുന്നു.

"സാറിന് എന്തെങ്കിലും വിഷമം ഉണ്ടോ..? "
ദേവന്റെ മുഖത്തെ വാട്ടം അർച്ചന ശ്രദ്ധിച്ചു

"ഹേയ് അതൊന്നും ഇല്ല. എന്നും മനുഷ്യർ ഒരുപോലെ ആണേൽ ഒരു രസവും ഉണ്ടാവില്ലല്ലോ "

"മം അത് ശെരിയാ. സർ ഞാൻ വന്നത്......? "

"പറയടോ. എന്തിനാ ഈ ബലം പിടിക്കുന്നെ "

അർച്ചന ഒന്ന് പുഞ്ചിരിച്ചു.ദേവൻ അവളുടെ മുഖത്തേക്ക് മെല്ലെ നോക്കി.തന്റെ ഉള്ളിലെ സങ്കടം എങ്ങോ പോയ പോലെ അവനു തോന്നി.കണ്ണെടുക്കാനേ തോന്നുന്നില്ല.അത്രക്ക് ഐശ്വര്യം നിറഞ്ഞ മുഖമായിരുന്നു അവളുടേത്. കുഞ്ഞി പൊട്ടും ചുവന്നു തുടിച്ചു നിൽക്കുന്ന ചുണ്ടുകളും മുല്ല മൊട്ടുകൾ പോലെയുള്ള പല്ലുകളും മനോഹരമായ ചിരിയും എല്ലാം ആരെയും ഒന്ന് മയക്കും.

"സർ.. സർ "

അർച്ചനയുടെ വിളി കേട്ട് ദേവൻ ഉണർന്നു.

"എന്താ പറഞ്ഞെ....? "
ദേവൻ ചോദിച്ചു

"എന്നെ കണ്ടിട്ടില്ലേ...? "

"... ഞാൻ എന്തോ ഓർത്തു ഇരുന്നതാ "
ദേവൻ ഒന്ന് പരിഭ്രമിച്ചു. തന്റെ ഇമേജ് പോയാൽ പിന്നെ മനസ്സിൽ കണക്ക് കൂട്ടിയത് ഒന്നും നടക്കില്ല എന്ന് അവനു ഉറപ്പായിരുന്നു.

"അയ്യോ. ഞാൻ വെറുതെ

💬 Comments

View all comments