0%

Chapter Title : അരളി പൂവ് 11 [ആദി007]

Author : ആദി 007 Read All Parts 710

പൂർണ ചന്ദ്രൻ ഉദിച്ചിരിക്കുന്നു. ഹാളിൽ മാമിയും അങ്കിളും അർച്ചനയും കിച്ചുവുമുണ്ട്.

കിച്ചു സോഫയിൽ ഇരുന്നു എന്തോ കാര്യമായി വരക്കുകയാണ്.മാമി ഡയറക്ഷൻ വിടുന്നുണ്ട്. അൽപ്പം മാറി അർച്ചനയും അങ്കിളും ഇരിക്കുന്നു .

"ദൈവം ഉണ്ടന്ന് പറയുന്നത് ഇതാണ് മോളെ "

"എനിക്കിപ്പോഴും ഒന്നും അങ്ങോട്ട്‌ വിശ്വസിക്കാൻ പറ്റുന്നില്ല അങ്കിളേ. "

അങ്കിളൊന്നു പുഞ്ചിരിച്ചു.

"എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ "

"സ്വപ്നമല്ല സത്യം. അച്ചു നിന്നെ ദൈവം ഉപേക്ഷിക്കില്ല.അല്ലെങ്കിൽ ഇങ്ങനൊക്കെ സംഭവിക്കുമോ...? "

"ദേവൻ അല്ലൈ ദൈവം..താൻ അന്ത പയ്യൻ "
മാമിടെ വകയും കമന്റ്‌ ഇങ്ങു എത്തി

"സർജറി എന്ന് കാണും മോളെ..? "

"കൃത്യമായി ഒരു ഡേറ്റ് പറഞ്ഞില്ല എന്നാലും രണ്ടാഴ്ച്ച കഴിഞ്ഞു ഉണ്ടാവും അങ്കിളേ "

"മം. ദിലീപിന്റെ അച്ഛനും അമ്മയും നാളെ തന്നെ എത്തില്ലേ.? "

"എത്തും അങ്കിളേ അവരൊക്കെ ഭയങ്കര സന്തോഷത്തിലാ. ഇനി സർജറി കഴിഞ്ഞേ പോകു എന്ന അച്ഛൻ പറഞ്ഞെ."
അർച്ചനയുടെ വാക്കുകളിൽ സന്തോഷം അലതല്ലി.

"അത് അപ്പടി താൻ ഇരിക്കും മാ"

"അവർക്ക് രണ്ടാൾക്കും സാറിനെ ഒന്ന് കാണണമെന്ന പറഞ്ഞെ "

"അത് പിന്നെ കാണാല്ലോ. ദേവനും ഒരുപാട് സന്തോഷമാകും അയാൾ നല്ല മനുഷ്യനാ "

അതും കൂടി കേട്ടപ്പോ അർച്ചനയുടെ മുഖം പൂർണ ചന്ദ്രനെപോലെ തിളങ്ങി.

ഇത് മാമി ശ്രദ്ധിച്ചു.

"ദേവനോടെ കാര്യം സൊള്ളുമ്പോതെല്ലാം അപ്പ... എന്നാ ഒരു അഴക് ഇന്ത മൂഞ്ചിയിൽ "

"അത് ശെരിയാണല്ലോ "
അങ്കിൾ പിന്താങ്ങി

"ഓ പിന്നെ പിന്നെ.. രണ്ടും ഒന്ന് പോയെ "
ആളൊന്നു ചമ്മിയെങ്കിലും അർച്ചന

💬 Comments

View all comments