Chapter Title : അരളി പൂവ് 11 [ആദി007]
"
ദേവന് മറുപടി ആയി അവൾ തന്റെ മുഖത്തു ഒരു കൃത്രിമ ദേഷ്യം വരുത്തി. പിന്നെ മന്ദം മന്ദം അവന്റെ അടുത്തേക്ക് നടന്നു.
അഴിച്ചിട്ട കേശഭാരം.അവ പാറി പറന്നു നടക്കുന്നു. നെറ്റിയിൽ ഒരു കുഞ്ഞി പൊട്ട്.കണ്ണുകളിൽ ഇളം കണ്മഷി വര. ചുണ്ടിൽ ഒളിപ്പിച്ചു പിടിച്ച പുഞ്ചിരി.
ദേവൻ അവളെ തന്നെ നോക്കി നിന്നു.
"സ്വപ്നം കാണുവാണോ..? "
ദേവൻ മായ ലോകത്തിൽ നിന്നും ഉണർന്നു.
"ഏയ്.."
"എന്താണ് ഇങ്ങനെ നിൽക്കുന്നത്.? "
"അതെ തന്റെ വിരുന്നുകാർ മധുരം കഴിക്കുമോ.? "
"മം എന്തേയ് "
"സുഗറുകർക്കുള്ള റെസ്‌കും ഉണ്ട് "
"എന്തിനാ ഇതൊക്കെ..? "
"കാറ്റത്തു പറത്തി വിടാൻ "
ദേവൻ നടക്കാൻ തുടങ്ങി
"അയ്യോ അതൊക്കെ എന്തിനാ വാങ്ങിയെ..? "
അവളും അവനൊപ്പം എത്താൻ ഒന്ന് ഓടി
"ചുമ്മാ കാറ്റത്തു പറത്തി വിടാൻ "
"എന്നാലും അതൊന്നും വേണ്ടാരുന്നു. "
"എനിക്ക് ആരുമില്ല വാങ്ങിച്ചു കൊടുക്കാൻ. ഇഷ്ടമായില്ലങ്കിൽ കൊടുക്കുന്നില്ല പോരെ "
ദേവന്റെ മറുപടി അവളെ ഒന്ന് വേദനിപ്പിച്ചു. അത് ദേവനും മനസിലായി അർച്ചനയെ പറഞ്ഞു പാട്ടിലാക്കാൻ ഏതറ്റം വരെ പോകാനും അയാൾ ഒരുക്കമാരുന്നു.
അവൾ പിന്നീടൊന്നും പറഞ്ഞില്ല. അവർ ഇരുവരും കടൽ തീരത്തൂടി നടന്നു.
"ഇയാൾക്ക് കടൽ ഒത്തിരി ഇഷ്ടാണോ..? "
അൽപ്പ നേരത്തെ നടത്തത്തിനു ശേഷം ദേവൻ ചോദിച്ചു
"മം. ഒത്തിരി ഇഷ്ടാ.കല്യാണം കഴിഞ്ഞ സമയത്ത് വരുമാരുന്നു. "
അവൾ കടലിലേക്ക് നോക്കി തുടർന്നു
"കിച്ചു ഉണ്ടായി കഴിഞ്ഞും വന്നിട്ടുണ്ട് കുറെ പ്രാവിശ്യം. നല്ല രസമായിരുന്നു അന്ന്. ഞങ്ങൾ മൂന്നുപേരും കൂടി.
ഹ്മ്മ്മ്മ്"
💬 Comments
View all comments