Chapter Title : അരളി പൂവ് 11 [ആദി007]
ദേവൻ ആണേൽ ഈ സമയം ഒന്ന് രണ്ട് പെഗ്ഗ് ഒക്കെ വിട്ട്. ചിക്കനും കടിച്ചു പറിച്ചു പഴയ ഒരു ഗസലും കേട്ടങ്ങനെ ഇരിക്കുവാരുന്നു.
അർച്ചന ഒന്ന് അമാന്തിച്ചെങ്കിലും ദേവന്റെ ഫോണിൽ വിളിച്ചു. നിമിഷങ്ങൾക്കകം ദേവന്റെ ഫോൺ റിംഗ് ചെയ്തു.
"ആഹാ... ഇവളോ....? "
ഒരു വഷളൻ ചിരിയോടെ അയാൾ ഫോൺ എടുത്തു
"എന്താണ് സർ "
"ഹലോ "
പതിഞ്ഞ സ്വരത്തിൽ ആരേലും കേൾക്കുമോ എന്ന പേടിയിൽ അവൾ മറുപടി നൽകി
"ആ പറയു സർ "
"സർ കഴിച്ചോ...? "
"ഓ. ഇപ്പോഴേലും ഓർത്തല്ലോ. മ്മ്മ് കഴിച്ചു "
"മം "
ചുറ്റും നോക്കിയ ശേഷം അവളൊന്നു മൂളി
"അച്ചൂസ് കഴിച്ചോ. "
"മം "
"എല്ലാരും കഴിച്ചോ...? "
"മ്മ്മ് "
ചുണ്ടത്തു വിരിഞ്ഞ ചിരി ഒതുക്കി അവളൊന്നു മൂളി.
"മം മം മം... ഇപ്പൊ ഹാപ്പി ആയോ..? "
"ഹാപ്പി ആയി "
"എങ്കിൽ മോള് പോയി ചാച്ചിക്കോ. ഇല്ലേൽ ഈ ഗന്ധർവ്വൻ പിടിക്കും "
"ഗന്ധർവ്വനു നല്ല ഇടിയും കിട്ടും. "
കൃത്രിമ ദേഷ്യം അവൾ കടമെടുത്തു
"ഗുഡ്നൈറ്റ് "
ദേവൻ ഒന്ന് പൊട്ടി ചിരിച്ച ശേഷം പറഞ്ഞു
"മം. ഗുഡ്നൈറ്റ് "
ചിരി ഒതുക്കി അവൾ മറുപടി നൽകി.
അർച്ചനയുടെ മുഖത്തു സന്തോഷം നിറഞ്ഞു തുളുമ്പി.
ദേവൻ ഒരു പെഗ്ഗ് കൂടി ഒഴിച്ച് പതിയെ കുടിച്ചു. അയാളുടെ മുഖത്തു തന്റെ ഇരയെ കെണിയിൽ അകപെടുത്തിയ വേട്ടക്കാരന്റെ ചിരി ഉണ്ടാരുന്നു.
"ഇടി അല്ലടി. നിന്നെ എടുത്തിട്ട് അടിച്ചു കളിക്കും ഞാൻ "
💬 Comments
View all comments