0%

Chapter Title : അരളി പൂവ് 11 [ആദി007]

Author : ആദി 007 Read All Parts 721

"മം ഓക്കേ ടാ "

"ശെരി ഇക്ക "

അലി ഫോൺ വെച്ചു.
"ആരാവും ഇനി അവൻ.... ഇനി ദേവൻ വെല്ലോം ആകുമോ....? "
അയാൾ സ്വയം പറഞ്ഞു.

അർച്ചനയുടെ വീട്.

രാത്രി നേരം അത്താഴം എല്ലാം കഴിഞ്ഞ് കിച്ചു അവന്റെ മുത്തശ്ശിയും ആയി ഭയങ്കര കളി.

"ടാ ചെറുക്കാ ഒന്ന് പതുക്കെ ബഹളം വെക്ക് രാത്രിയായി. "
അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന അർച്ചന ഉച്ചത്തിൽ പറഞ്ഞു.

"അമ്മേടെ സൗണ്ട് ആദ്യം കുറക്ക് "
കിച്ചുവും ഒട്ടും വിട്ടു കൊടുത്തില്ല.

ഇത് കേട്ട് ദിലീപിന്റെ അച്ഛനും അമ്മയും ചിരി തുടങ്ങി.

"അച്ഛനും അമ്മയും പൊയ്‌ക്കോട്ടെടാ കാണിച്ചു താരം ഞാൻ "

ഇതൊക്കെ അവന്റെടുത്തു മുതലാകുമോ ചെക്കൻ സാഹചര്യം ചൂഷണം ചെയ്തു കൊണ്ടേ ഇരുന്നു.

"നല്ലൊരു മനുഷ്യനാ അച്ചുന്റെ സാർ എല്ലേ..? "

"പേരുപോലെ അയാളൊരു ദേവൻ തന്നെയാ "

അച്ഛനും അമ്മയും ദേവനെ കുറിച്ചു പറയുന്നത് കേട്ട് നിൽക്കുകയായിരുന്ന അർച്ചനയുടെ മുഖത്തു ഒരു ചിരി പടർന്നു. ഈ പാൽ പുഞ്ചിരി എന്നൊക്കെ പറയില്ല അതുപോലൊരു സാധനം. ദേവനെ കുറിച്ച് ഓർത്തു. ഇന്ന് നടന്ന സംഭവം എല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു.

ദേവൻ രാത്രിയിൽ എന്തേലും കഴിച്ചു കാണുമോ എന്നൊരു ചിന്ത അവളിൽ ഉണ്ടായി.

'സർ കഴിച്ചു കാണുമോ....? ഈശ്വരാ എങ്ങനെയാ ഇപ്പൊ ഒന്ന് അറിയുന്നേ? '
അവൾ മനസ്സിൽ പുലമ്പി.

അടുക്കളയിലെ ഷേടിന്റെ മുകളിൽ ഉണ്ടായിരുന്ന ഫോൺ അവൾ മെല്ലെ എടുത്തു.
വാട്സ്ആപ്പ് നോക്കി ദേവൻ ഓൺലൈനിൽ ഇല്ല. ഇനി വിളിക്കണോ വേണ്ടയോ എന്നാ ആശയക്കുഴപ്പത്തിലായി പെണ്ണ്.

💬 Comments

View all comments