Chapter Title : അരളി പൂവ് 2 [ആദി 007]
ചേർത്തുപിടിച്ചു കിടന്നു .
നാളെ ചെയ്‌യേണ്ട കാര്യങ്ങൾ എല്ലാം അവൾ മനസ്സിൽ കോറിയിട്ടു.പാലുകാരന് പൈസ കൊടുക്കുന്നത് മുതൽ വീട്ടിലെ തീരാറായ സോപ്പിന്റെ കാര്യം പോലും അവളുടെ മനസ്സിൽ മിന്നി മറഞ്ഞു.
ഒടുവിൽ എല്ലാം മംഗളമാക്കി തരാൻ ദൈവത്തിനോട് പ്രാർത്ഥിച്ചു അവളും നിദ്രയിൽ ആണ്ടു .
ഫോണിലെ അലാറം കേട്ടാണ് അർച്ചന ഉണർന്നത് സമയം 5 മണി .
അലാറം ഓഫാക്കിയ ശേഷം
"ഈശ്വരാ രക്ഷിക്കണേ"
അവൾ മനസ്സിൽ മന്ത്രിച്ചു
കിച്ചുവിനെ ഒന്നുകൂടി പുതപ്പിച്ചു നെറ്റിയിൽ ഒരു ഉമ്മയും കൊടുത്ത്.അലസ്യമായി കിടന്ന മുടി വാരി കെട്ടി നേരെ അടുക്കളയിലേക്കു യാത്രയായി.
ഇനി ഒരു ഗുസ്തിപിടിത്തമാണ് സമയത്തിനോട് .രാവിലെ 8 മണിക്ക് തന്നെ ഇരുവരും ഇറങ്ങും. 8:30 നു കിച്ചുവിന്റെ സ്കൂൾ വാൻ വരും.മാമിയാണ് സ്ഥിരമായി അവനെ ബസിൽ കേറ്റി വിടുന്നത് .
അർച്ചനയുടെ ഡെയിലി ഡ്യൂട്ടി കൃത്യം 5 നു തന്നെ തുടങ്ങും.പാചകവും,കിച്ചുവിനെ ഉണർത്തി സ്കൂളിലേക്ക് പോകാൻ ഒരുക്കുന്നതും,ജോലിക്ക് പോകാനുള്ള തയാറെടുപ്പുമൊക്കെയായി ജോലികൾ ഒരുപാട്.അപ്പോഴേക്കും ദാ പോകുന്നു സമയം.ശെരിക്കും പറഞ്ഞാൽ ഗുസ്തിപിടിത്തമല്ല ഓട്ടമത്സരം തന്നെയാ .
അന്നും പതിവുപോലെ കൃത്യം 8 മണിക്ക് തന്നെ അർച്ചനയും കിച്ചുവും പുറത്തേക്ക് വന്നു
"ഗുഡ്മോർണിംഗ് മാമി"
വീട് പൂട്ടുന്നതിനിടയിൽ മുറ്റത്തു ചെടികളെ പരിപാലിക്കുന്ന മാമിയോടായി ഒരു മനോഹരമായ ചിരി പടർത്തി അർച്ചന പറഞ്ഞു
"ആഹ്ഹ് ഗുഡ്മോർണിംഗ് അച്ചു"
മാമിയുടെ മുഖം ഒന്ന് വിടർന്നു
"ഗുഡ്മോർണിംഗ് പാട്ടിയമ്മ"
കിച്ചു മാമിയുടെ അടുത്തേക്ക് കുതിച്ചു
"ഡാ ഡാ പതുക്കെ പോടാ"
അർച്ചന അല്പം ശബ്‌ദം ഉയർത്തി
ആര് കേൾക്കാൻ അപ്പോഴേക്കും ചെക്കൻ നാല് കുതിപ്പിൽ
💬 Comments
View all comments