Chapter Title : അരളി പൂവ് 2 [ആദി 007]
ഇതാ താഴെയെത്തി.അർച്ചനയുടെ മുഖം നന്നായി ചുവന്നു.രാവിലെ തന്നെ അമ്മേടെ കൈയിൽ നിന്നും വാങ്ങും എന്ന് ഏതാണ്ട് ഉറപ്പായതോടെ കിച്ചു അതെ സ്പീഡിൽ പാഞ്ഞത് സിറ്റ് ഔട്ടിൽ ഇരുന്നു പത്രം വായിക്കുന്ന അങ്കിളിന്റെ മടിയിൽ .
അർച്ചന ഓടിക്കിതച്ചു ഇങ്ങു എത്തിയപ്പോഴേക്കും ചെക്കൻ രാജാവിന്റെ പ്രൗഢിയിൽ അങ്കിളിന്റെ മടിയിൽ തന്നെ.
ഇതെല്ലാം കണ്ടു കൊണ്ട് മാമി പൊട്ടിച്ചിരിച്ചു ഒപ്പം അങ്കിളും
"ഓ അവന്റെ ഒരു ഇരുപ്പു"
"പോട്ടെ മോളെ അവൻ കുഞ്ഞല്ലേ"
"ആമ കണ്ണേ അവൻ കൊഴന്താ താനേ"
ഉടനെ മാമിയുടെ വക പിന്തുണയും വന്നു
"ഉവ്വ ഒരു കൊഴന്താ.നിങ്ങൾ രണ്ടും കൂടിയ അവനെ ഇങ്ങനെ വഷളാക്കുന്നെ"
കിച്ചുവിന്റെ ബാഗും വീടിന്റെ താക്കോലും മാമിയെ ഏല്പിച്ചുകൊണ്ട് അർച്ചന പറഞ്ഞു
"ഇത്രയും പറഞ്ഞിട്ട് അവനു വെല്ല കുലുക്കം ഉണ്ടോന്നു നോക്കിയേ"
അർച്ചന അരിശത്തോടെ കിച്ചുവിനെ ഒന്ന് നോക്കി
ചെക്കൻ കാര്യമായ പത്രം വായനയിലാണ് .ഇതൊന്നും മൈൻഡ് ചെയ്യാതെ അങ്കിളും
"എന്താണ് അമ്മയും മോനും രാവിലെ...?"
അപ്പോഴേക്കും നിർമല എത്തി
"സ്ഥിരം പ്രെചന താനമ്മ.."
"ഞാൻ വന്നിട്ട് നിനക്ക് താരമേ"
ഗൗരവം വിടാതെ അർച്ചന ഗേറ്റിന്റെ സമീപത്തേക്കു നീങ്ങി
കിച്ചു അതെ ഇരിപ്പു തന്നെ.അവന്റെ മുഖഭാവം കണ്ടതും മാമിയെപോലെ നിര്മലക്കും ചിരി അടക്കാൻ കഴിഞ്ഞില്ല.കിച്ചു ചെറുതായി ഇടം കണ്ണിട്ടു നോക്കിയപ്പോ നിർമല 'ചുമ്മാ' എന്നാ അർത്ഥത്തിൽ ഒരു കണ്ണ് അടച്ചു കാട്ടി .
"മം.വാ എന്റെ സാറെ സമയം പോകുന്നു"
നിർമല ചിരി അടക്കി പറഞ്ഞു
"ദ വരുന്നു പോത്തേ .അപ്പൊ വൈകിട്ട് കാണാം മാമി.അങ്കിളേ പോവാ "
"പത്തു പോ
💬 Comments
View all comments