0%

Chapter Title : അരളി പൂവ് 2 [ആദി 007]

Author : ആദി 007 Read All Parts 439

മ്മ"

"ശെരി മോളെ"
പത്രത്തിന്റെ ഇടയിലൂടെ തല ഉയർത്തി അങ്കിളും പ്രതികരിച്ചു

"നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ് എന്റെ അങ്കിളേ"
നിർമല ഒരു പരിഭവ ഭാവത്തോടെ പറഞ്ഞു

"ഓ മൈൻഡ് ചെയ്തിരിക്കുന്നു മേടം"
അങ്കിൾ ഇരു കൈകൾ കൂപ്പി മറുപടി നൽകി

ഇത് കണ്ടപാടെ എല്ലാവരും ചിരിച്ചു.

"ടാറ്റാ അമ്മേ"
ഒരു കള്ള ചിരി മുഖത്തു പടർത്തി കിച്ചു ഉറക്കെ വിളിച്ചു പറഞ്ഞു

"പോടാ കൊരങ്ങാ"
മുഖത്തെ ചിരി മറക്കാൻ അർച്ചന തെല്ലും പാടുപെട്ടുവെങ്കിലും അവളുടെ മറുപടിയിൽ അമ്മയുടെ ലാളനയും വാത്സല്യവും വേണ്ടുവോളം ഉണ്ടായിരുന്നു .

പതിയെ അർച്ചനയും നിര്മലയും നടത്തം തുടർന്നു .

"മം എന്തായി ഞാൻ പറഞ്ഞ കാര്യം...?"
ഗൗരവം ഒട്ടും വിടാതെ അർച്ചന ചോദിച്ചു

"അല്ലാ ഇത് കൊള്ളാല്ലോ.ഈ പച്ച ചുരിദാർ തകർത്തു കേട്ടോ "

"ദേ പെണ്ണെ എന്നെ പ്രാന്തിയാക്കല്ലേ "

"എന്റെ ഈശോയെ ചുരിദാർ കൊള്ളാമെന്നു പറഞ്ഞാൽ പ്രാന്ത് കേറുമോ ...."

"ഡീ പോത്തേ ഞാൻ അവന്റെ കാര്യമാ പറഞ്ഞെ "

"ആരുടെ..?"
നിർമല ഒന്നും അറിയാത്ത മട്ടിൽ മറുപടി നൽകി

"നിന്റെ മറ്റവന്റെ . എടി പട്ടി അവനില്ലേ ..ആ അലി "

"ആ ആ "
നിർമല എന്തോ ഓർത്തമട്ടിൽ ഒന്ന് ചിരിച്ചു

"മതി നിർത്തു ..എനിക്ക് വല്യ ചിരി ഒന്നും വരുന്നില്ല "

"എടി അച്ചു പെണ്ണെ .ഞാൻ ഇന്നലെ തന്നെ ആ കാര്യം പറഞ്ഞു സോൾവ് ആക്കി ഇനി അവൻ ശല്യം ചെയ്യില്ല പോരെ "

അർച്ചനയുടെ മുഖം ഒന്ന് വിടർന്നു .

💬 Comments

View all comments