Chapter Title : അരളി പൂവ് 3 [ആദി 007]
വേണ്ടാ
മാമി അപ്പോഴേക്കും
ഇരുവര്കും കുടിക്കാൻ ചായ എടുക്കാനായി അടുക്കളയിലേക്ക് പോകാൻ തുടങ്ങി
"എന്റെ പൊന്നു മാമി ഒന്നും വേണ്ടാ ഞങ്ങൾ ഇപ്പൊ ഇറങ്ങും "
മാമിയെ വിലക്കി നിർമല തുടർന്നു
"ഞാൻ ഇവൾക്കൊരു സാധനം കൊടുക്കാൻ വന്നതാ"
റോഷനും കിച്ചുവും ഒഴികെ ബാക്കി എല്ലാവരും നിര്മലയെ ആകാംഷയോട് നോക്കി.വൈകാതെ തന്റെ കൈയിലുണ്ടായിരുന്ന പേപ്പർ പൊതി അർച്ചനയ്ക്ക് നേരെ നീട്ടി
അത് തുറന്നു നോക്കിയതും അർച്ചന അംബരന്നു ഒപ്പം അങ്കിളും മാമിയും.
അത് ഒരു ചിലങ്കയായിരുന്നു.അർച്ചന അത് പതിയെ എടുത്ത ശേഷം തന്റെ ചെവിയോട് ചേർത്ത് പിടിച്ചൊന്ന് കിലുക്കി.
"എന്നാടി ഇഷ്ടായോ ..?"
നിർമല പറഞ്ഞു തീരും മുന്പേ അർച്ചനയുടെ വക ഒരു ഉമ്മ ആ കവിളിൽ എത്തി
"മോള് ഡാൻസ് കളിക്കുമോ ...?"
അങ്കിൾ ആകാംഷയോടെ ചോദിച്ചു
"അച്ചു.നീ സൊല്ലവേ ഇല്ലേ ."
ഇത്തിരി പരിഭവം ആ വാക്കുകളിൽ ഉണ്ടായിരുന്നു
"പിന്നെ കളിക്കുമൊന്നോ .
ഇതല്ലേ ഇവളുടെ സൗന്ദര്യ രഹസ്യം"
നിര്മലയുടെ ഈ ഡയലോഗ് വന്നപ്പോഴേ അർച്ചന ഒന്ന് ചൂളി.കാരണം അടുത്ത് അങ്കിളും റോഷനും ഉണ്ടാരുന്നു.റോഷൻ ഇത് കേട്ടപ്പോൾ അർച്ചനയെ ഒന്ന് നോക്കുകയും ചെയ്തു
"എന്റെ പൊന്നു മാമി ഞാൻ വല്യ ഡാൻസ് കാരി ഒന്നുമല്ല.ഈ നിമ്മി പെണ്ണ് ചുമ്മാ തള്ളുവ"
അർച്ചന തുടർന്നു
"പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ.ഒരു ഷൈലജ ടീച്ചർ ഉണ്ടായിരുന്നു.ടീച്ചർ ആണ് എന്നെ കുറച്ചൊക്കെ ഡാൻസ് പഠിപ്പിച്ചത് .പിന്നെ മറന്നു പോകണ്ട എന്ന് കരുതി ചുമ്മാ ചെയ്‌യും.പിന്നെ കുറച്ചു കൈയിൽ നിന്നും ഇടും.അല്ലാതെ എനിക്കൊന്നും അറിയില്ല"
"ഓ പിന്നെ പിന്നെ ഇവളുടെ ജാടയാ
💬 Comments
View all comments