0%

Chapter Title : അരളി പൂവ് 3 [ആദി 007]

Author : ആദി 007 Read All Parts 541

അങ്കിളേ"

"എന്റെ ഈശ്വരാ ഡാൻസ് അറിയാവുന്നവർ വെല്ലോം കണ്ടാൽ എന്നെ ഓടിച്ചിട്ട്‌ അടിക്കും"

"അപ്പടിയാ .
ഇങ്ക ഇപ്പൊ ആർക്കും ഡാൻസ് തെറിയാത്.പ്ലീസ് അച്ചു ഒരു വാട്ടി ഇപ്പൊ "

"ഐയ്യട എല്ലാം പോയെ.
സ്ഥലം വിട്.സ്ഥലം വിട്"

നിര്മലയെ ഉന്തി തള്ളി അർച്ചന പുറത്തേക്ക് കൊണ്ടുവന്നു.

"മാമിയുടെ കൈയിൽ നിന്നും രക്ഷപെട്ടു അല്ലേടി"

അർച്ചന ഒന്ന് ചിരിച്ചു

"താങ്ക്സ് നിമ്മി.താങ്ക് യു വെരി മച്ച് "

"ഒന്ന് പൊടി.അവളുടെ ഒരു നന്ദി പറച്ചിൽ"

"ഇതെവിടുന്നാ ..?"

"നാട്ടിലെ പഴയ വീട് വാടകക്ക് അല്ലാരുന്നോ.താമസക്കാർ പോയിട്ടു വൃത്തി ആക്കാൻ ചെന്നപ്പോൾ കിട്ടിയതാ.പണിക്കാർ അത് വീട്ടിൽ ഏല്പിച്ചു ഞാൻ അതിങ്ങു കൊണ്ടുവന്നു "

"മ്മ്മ്മ്
പിന്നെ പോത്തേ ഞാൻ പറയാൻ വിട്ടു തിങ്കൾ ഞാൻ കാണില്ല കേട്ടോ"

"ഓ മോനെ കൊണ്ട് ചെക്കപ്പിന് പോണോ?"

"അത് ബുധൻ.
ഇത് ഒരു ഇന്റർവ്യൂ ആടി"

"ഇന്റർവ്യൂവോ എവിടെ? "

"ടെക്നോ സൊല്യൂഷൻസ്
ഇടപ്പള്ളി അവരുടെ ഓഫീസിൽ വെച്ച് "

"ഓ പൊളി .പിടി കൺഗ്രാറ്സ് "

"താങ്ക് യു താങ്ക് യു "

"ഒരു ചിന്ന കുഴപ്പം ഉണ്ടല്ലോ മോളെ.
അവിടുത്തെ എംഡി അത്ര വേടുപ്പല്ല"

"തെളിച്ചു പറ പോത്തേ "

"ഡി സന്യാസി പെണ്ണെ.അവനൊരു മുന്തിയ ഗന്ധർവ്വൻ ആടി"

"അതെങ്ങനെ നിനക്കറിയാം "

"അവരാണ് എന്റെ ബാങ്കിൽ സോഫ്റ്റ്‌വെയർ പ്രോഗ്രാമിങ് ചെയ്തേക്കുന്നത് "

"നിനക്ക് നേരിട്ട് അറിയോ..?"

"അതില്ല .
ഒരു സ്റ്റാഫ്‌ പറഞ്ഞ അറിവാ"

"ഹം ഓ അങ്ങനെ .പേര് കേട്ടാൽ ഇങ്ങനെ ഒന്നും തോന്നില്ല.ബ്രാഹ്മണൻ ആണെന്നെ

💬 Comments

View all comments