0%

Chapter Title : അരളി പൂവ് 3 [ആദി 007]

Author : ആദി 007 Read All Parts 220

"പിണങ്ങാതെ പോത്തേ"
പുസ്തകം മടക്കി വെച്ച് കസേര പൂർണമായി ശ്രുതിയുടെ വശത്തേക്ക് അർച്ചന തിരിച്ചു.

"ചേച്ചി നാളെ എന്നെ കാണാൻ ഒരു കൂട്ടര് വരും"
പരിഭവമെല്ലാം കാറ്റിൽ പറത്തി ചെറു നാണത്തോടെ ശ്രുതി പറഞ്ഞു

"ആഹാ കൊള്ളാല്ലോ.എന്നിട്ടിപ്പഴാണോ കൊരങ്ങെ എന്നോട് പറയുന്നേ"

"ചേച്ചി .....! ഞാൻ ഒന്ന് ഫ്രീ ആവണ്ടേ .
ഞാൻ ഫ്രീ ആവുമ്പോ ചേച്ചി ബിസി"

"അതൊക്കെ അവിടെ നിക്കട്ടെ ആരാ പയ്യൻ.അന്ന് ഫോട്ടോ കാണിച്ച ചെക്കൻ ആണോ "

"മം അത് തന്നെ ചേച്ചി.എനിക്കാണേൽ ഒരു ടെൻഷൻ"

"അത് എന്തിനാ ....?"

"പുള്ളിക്ക് എന്നെ ഇഷ്ടവുമൊ എനിക്ക് നിറം അല്പം കുറവല്ലേ "
(അല്പം നിരാശ മുഖത്ത് നിഴലാടി)

അർച്ചന ശ്രുതിയുടെ മുഖം മെല്ലെ പിടിച്ചു ഉയർത്തി
"ഡി കൊരങ്ങി പെണ്ണെ .അങ്ങനെ ഒന്നും ചിന്തിക്കാതെടി.നിറത്തിലൊന്നും ഒരു കാര്യവും ഇല്ല നിനക്ക് നല്ലൊരു ജോലി ഉണ്ട് കറുപ്പ് മോശം നിറമൊന്നുമല്ല.നീ ചുമ്മാ നെഗറ്റീവ് ആവല്ലേ"

"ഹ്മ്മ്മ്"
ശ്രുതി ആത്മവിശ്വാസത്തോടെ ഒന്ന് മൂളി

പുറത്ത് ചെറിയ ഒച്ചയും ബഹളവും ഒക്കെ കേട്ടു തുടങ്ങി.ഇരുവരും അവിടേക്കു കാതു കൂർപ്പിച്ചു

"ആരപ്പാ ഈ ബഹളം...?"

"എന്റെ ചേച്ചി.അത് നമ്മുടെ താടകയും ഭദ്രകാളിയും കൂടാ"

"എങ്കിൽ ഇത് കുറെ സമയം എടുക്കും തീർച്ച.
താടക ഒക്കെ. മം ഭാർഗവി അമ്മ പാവമല്ലേ"

"ഓ പിന്നെ പാവം അവരും ഒരു മൂശാട്ടയാ"

"അത് അവരുടെ ജീവിത സാഹചര്യം കൊണ്ടങ്ങനെ ആയതല്ലേ.അവരൊറ്റക്കല്ലേ മോനെ വളർത്തി എടുത്തത് "

"ഹോ എന്റെ ചേച്ചി നിർത്തു നിർത്തു.ഇനി ഓരോന്ന് പറഞ്ഞു ചേച്ചി കരയും "
(അർച്ചനയെ പറയാൻ മുഴുവിപ്പിക്കാതെ ശ്രുതി പറഞ്ഞു )

"ഏയ്‌ ഞാനൊന്നും കരയില്ല"

"ഉവാ മോളെ ചേച്ചിക്കുട്ടി എനിക്കറിഞ്ഞൂടെ"
അർച്ചനയുടെ കവിളിൽ ഒരു ഉമ്മയും നൽകി ശ്രുതി തുടർന്നു
"ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ.ഇല്ലേൽ താടക എന്നെ തിന്നു തീർക്കും"

"മ്മ്മ് ആട്ടെ "

ശ്രുതി പുറത്തേക്കു പോയി.അർച്ചന ഒരു നിമിഷം അവളെ ഒന്ന് നോക്കി മനസ്സിൽ മന്ത്രിച്ചു .
"ഈശ്വരാ കൊരങ്ങിക്കു നല്ലതു വരുത്തണെ .പയ്യന് അവളെ ഇഷ്ടമാവണേ "

ശേഷം

💬 Comments

View all comments