Chapter Title : അരളി പൂവ് 3 [ആദി 007]
പുറത്തേക്ക് ഒന്ന് നോക്കി.ഭാർഗവി അമ്മയും ഹെഡ് നഴ്സും തമ്മിലുള്ള പോർ വിളി തകർത്തു നടക്കുന്നു
"എന്റെ ഈശ്വരാ ഈ പ്രായത്തിലും ഇവറ്റകളുടെ എനർജി ലെവൽ ഹമ്മോ ഭീകരം തന്നെ"
പുസ്തകം എടുത്തതും ഫോൺ റിങ് ചെയ്യാൻ തുടങ്ങി
"ഇതാരപ്പാ ഈ അന്നൊണ് നമ്പർ"
ഫോൺ എടുത്തതും മറു തലക്കൽ നിന്നു ഒരു ആണിന്റെ ശബ്‌ദം
"ഹലോ.ഇത് ഞാനാടോ അലി "
അർച്ചന ഒന്ന് പരിഭ്രമിച്ചു .എങ്കിലും ധൈര്യം ഒട്ടും കൈവിടാതെ
"മം എന്താ .എന്താ വിളിച്ചത് "
വളരെ സൗമ്യമായി അലിയുടെ വാക്കുകൾ അവളുടെ കാതിൽ പതിച്ചു
"ആക്ച്വലി ഞാൻ സോറി പറയാനാടോ വിളിച്ചത്"
"സോറിയോ ..?എന്തിന് ..?"
"എടൊ ഞാൻ ഒരു ഫ്രണ്ട് എന്നാ രീതിയിലാണ് തനിക് മെസ്സേജ് ചെയ്തത് .തനിക്കു ഒരു ശല്യം ആകുമെന്ന് കരുതീയില്ല"
അർച്ചന മറുപടി നൽകാതെ കേട്ടിരുന്നു .ആകെ ഒരു അന്താളിപ്പ്
"ഹലോ ..താൻ കേൾക്കുന്നുണ്ടോ..?"
"മം പറയു "
"തനിക്ക് ബുദ്ധിമുട്ടായങ്കിൽ സോറി.ഇനി മെസ്സേജ് ചെയ്യില്ല റിയലി സോറി"
"മം ...."
"ഞാൻ തന്റെ സമയം പാഴാക്കുന്നില്ല ശെരി വെക്കുവാ.ഗുഡ് ബൈ "
അതോടൊപ്പം ഫോണും കട്ടായി.അർച്ചന ആകെ കിളി പറന്നു പോയ അവസ്ഥയിലായിരുന്നു.ആകെ ഒരു മരവിപ്പ്.എല്ലാം നിമിഷ നേരത്തിനുള്ളിൽ
"എന്താ ഇപ്പൊ സംഭവിച്ചേ .....
ഒരു മെസ്സേജ് തിരിച്ചു അയച്ചാലോ"
അവൾ ഒന്നു ചിന്തിച്ചു
"വേണ്ട ..വേണ്ടാ അതൊക്കെ തലവേദനയാവും.ആ ഇതിങ്ങനങ് പോട്ടെ അതാ നല്ലത്"
എല്ലാം അവസാനിച്ചമട്ടിൽ അവൾ ഒരു ദീർഘശ്വാസം വിട്ടു
******************************************
നിർമല ജോലി ചെയ്യുന്ന ബാങ്കിന്റെ സ്റ്റോറേജ് റൂമിലെ ഒഴിഞ്ഞ കോൺ
"ഹം ഇതിൽ ഒന്ന് കൊളുത്തിയാൽ.നിന്നെ ഞാൻ തൂക്കും മോളെ അർച്ചനെ"
അലി ഫോൺ കറക്കി ഒന്ന് മന്ദഹസിച്ചു
"എന്നതാണ് ഒരു കള്ളത്തരം"
നിര്മലയുടെ വരവും ചോദ്യവും ഒരുമിച്ചായിരുന്നു
"ഹേയ് ഒന്നുല്ല മേടം.മേടത്തിന്റെ പരാതി ഞാൻ അങ്ങ് തീർത്തു "
അതെന്തെന്ന മട്ടിൽ നിർമല അവനെ ഒന്ന് നോക്കി
"അർച്ചനയെ വിളിച്ചു ഞാൻ ഇനി മെസ്സേജ് അയക്കില്ലന്നും അയച്ച മെസ്സേജിന് സോറിയും പറഞ്ഞിട്ടുണ്ട് പോരെ "
"ങേ നിന്നെ വിശ്വസിക്കാമോ...?"
"ഓഹോ
💬 Comments
View all comments