0%

Chapter Title : അരളി പൂവ് 3 [ആദി 007]

Author : ആദി 007 Read All Parts 225

ഉവ്വ ഉവ്വ ചെക്കന്മാർ നിന്നെയാടി നോട്ടം വെച്ചേക്കുന്നേ"

"നിനക്ക് വേറൊന്നും പറയാനില്ലേ"
(അല്പം ഗൗരവം കലർന്ന സ്വരത്തിൽ അർച്ചന മറുപടി നൽകി)

"ഓ പിന്നെ വേണ്ടേൽ വേണ്ടാ.എനിക്കാണോ ചേതം സന്യാസ ജീവിതത്തിൽ ഒരു മഴ ആഗ്രഹിക്കാത്ത വേഴാമ്പൽ ഉണ്ടോ എന്റെ ഈശോയെ"
(നിർമല ഒന്ന് നെടുവീർപ്പെട്ടു )

"വെറുതെ ഈശോയെ കൂട്ടു പിടിക്കണ്ട മോള് നടക്കാൻ നോക്ക് "
(നിര്മലയുടെ മുഖ ഭാവം കണ്ടു ചിരി അടക്കി പിടിച്ചു)

വീടിന്റെ മുന്നിൽ എത്തിയതും

"ഡി പോത്തേ നിനക്ക് ഒരു സാധനം ഉണ്ട് കേട്ടോ"

ഗേറ്റിന്റെ സമീപം തിരിഞ്ഞ അർച്ചന പെട്ടന്ന് നിർമല ഇങ്ങനെ പറഞ്ഞതും അവളുടെ അടുത്തേക്ക് നീങ്ങി

"എന്ത് സാധനം ബീഫ് വെല്ലോം ആണോ"

"ഒന്ന് പതിയെ പറയടി.മാമി വെല്ലോം കേട്ടാൽ എന്റെ ശവമടക്ക് നടത്തും"

അർച്ചന ചുറ്റും നോക്കിയിട്ട് മാമി ഇല്ലന്ന് ഉറപ്പു വരുത്തി അടഞ്ഞ ശബ്ദത്തിൽ പിന്നെയും ചോദിച്ചു
"ബീഫ് ആണോ"

"ഹേയ് അതൊന്നും അല്ല ഇത് വേറെ ഒരു സാധനമാ ഞാൻ കൊണ്ട് തരാം.മോള് ചെല്ല് "

അർച്ചനയോട് തത്കാലം യാത്ര പറഞ്ഞു നിർമല നടന്നകുന്നു.അർച്ചന ഗേറ്റ് തുറന്നു ഉള്ളില്ലേക്ക് പ്രവേശിച്ചു .

മാമിയെ വീടിനു മുന്നിൽ ഒന്നും കാണുന്നില്ല.സാധാരണ പുള്ളിക്കാരിയെ ഈ സമയം ഇവിടെ കാണേണ്ടതാണ്.രാവിലെയും വൈകിട്ടും ആരൊക്കെ റോഡ് വഴി പോയന്നുള്ള സെൻസസ്സ് പുള്ളിക്കാരി നിർബന്ധമായും എടുക്കും .

ആരെയും വീടിനു മുൻപിൽ കാണാത്തതു കൊണ്ട് അർച്ചന മുകളിലേക്കു തിരിഞ്ഞു.പെട്ടന്നാണ് അങ്കിളിന്റെ വിളി വന്നത്

"ഹലോ മേടം"

"ആരെയും കണ്ടില്ല അതാ ഞാൻ.
കിച്ചു എവിടെ..?"
അർച്ചന സ്റ്റെപ്പിൽ തന്നെ നിന്നു കൊണ്ട് ചോദിച്ചു

"ആള് അകത്തുണ്ട് അവനിന്നു ക്ലാസ്സ്‌ ഇല്ലാരുന്നു മോളെ."

"അവൻ എന്തേലും കഴിച്ചോ അങ്കിളേ "

"മാമി അല്ലെ ആള് കഴിപിക്കാതെ വിടുമോ.കൊച്ചന്റെ വയറുപൊട്ടിയൊ ആവോ "

ഇരുവരും പൊട്ടിച്ചിരിച്ചു

"അങ്കിളേ ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ"
മുകളിലേക്ക് നോക്കി അർച്ചന പറഞ്ഞു

"ശെരി മോളെ ചെല്ല്.
അഹ് പിന്നെ ഇന്ന് വൈകിട്ട് ഫ്രീ ആണോ"

"എന്താ അങ്കിളേ"

"ഒന്ന് ഇരുന്നാലോ"
ക്യാരംസ്‌ കളിക്കുന്ന ആക്ഷൻ കാണിച്ചു

💬 Comments

View all comments