0%

Chapter Title : അരളി പൂവ് 3 [ആദി 007]

Author : ആദി 007 Read All Parts 226

അങ്കിൾ ചോദിച്ചു

"അത് പിന്നെ അങ്കിളേ... "

"ഫ്രീ ആണേൽ ചുമ്മാ വാ."

"നോക്കാം അങ്കിളേ"

അർച്ചന മുകളിലേക്കു നടന്നു.ഇടക്കൊക്കെ ക്യാരംസ് കളി പതിവാണ്.അങ്കിൾ നിന്നു പൊട്ടാറാണ് പതിവെങ്കിലും കളിയുടെ ആവേശത്തിന് ഒരു കുറവും ഇല്ല.ആദ്യം ഔട്ടായി കംമെന്ടറി പറയാൻ മാമിയെ കഴിഞ്ഞേ ഉള്ളു ആരും.

വീട്ടിൽ എത്തിയപാടെ അർച്ചന ക്ഷീണം എല്ലാം തീർത്തു ഒരു കുളിയങ്ങു പാസ്സാക്കി.ആഹാരവും പിന്നെ ഇത്തിരി വീട്ടു ജോലിയും കഴിഞ്ഞപ്പോൾ നേരം സന്ധ്യയായി.പിന്നെ പതിവ് പ്രാർത്ഥന.വെള്ള ഭസ്മവും തൊട്ടപ്പോൾ അവളുടെ മുഖത്തെ ശാലീനത പതിന്മടങ്ങായി.ആകാശ നീല നൈറ്റിയിൽ അവൾ കൂടുതൽ മനോഹാരിയായി തോന്നി.ഏത് വേഷവും ഇണങ്ങുന്ന ശരീര പ്രകൃതി ആണ് അർച്ചനയ്ക്ക്.ഒന്ന് വെറുതെ കണ്ണാടിയിൽ നോക്കി അവൾ മാമിയുടെ വീട്ടിലേക്കു നടന്നു

ഹാളിൽ ക്യാരം ബോർഡ് ഒക്കെ വെച്ച് അങ്കിൾ തച്ചിന് പ്രാക്ടീസ് ആണ് ഒപ്പം കിച്ചുവും.മാമി പൂജ മുറിയിൽ തന്നെ.

"ഹ വാ മോളെ"
അർച്ചനയെ കണ്ടപാടെ അങ്കിൾ അകത്തേക്കു വിളിച്ചു

തിരിച്ചൊന്നു പുഞ്ചിരിച്ച ശേഷം അർച്ചന അകത്തേക്ക് നടന്നു.

"ടാ ആലുവ മണപ്പുറത്തു വെച്ച് കണ്ട പരിചയം എങ്കിലും കാണിക്കട"
ക്യാരംസ് ബോർഡിന് മുന്നിൽ ഇരുന്ന ഉടനെ കിച്ചുവിനെ നോക്കി അവൾ പറഞ്ഞു.

കിച്ചു ഒന്ന് ചിരിച്ചു കാട്ടി

"അല്ലേൽ ഒരു അമ്മയെ വന്നോ ..?
വന്നിട്ട് എന്തേലും കഴിച്ചോ ...?
ഹേ ഹേ "
അർച്ചന മുഖം അല്പം ഒന്ന് വീർപ്പിച്ചു

അങ്കിൾ അവർ അമ്മയും മോന്റെയും കാര്യത്തിൽ ഇടപെടാതെ തച്ചിന് പ്രാക്ടീസ് തന്നെ

കിച്ചു അപ്പോഴേക്കും ഓടി ചെന്ന് അർച്ചനയുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു .അർച്ചന തിരിച്ചു അവന്റെ കവിളിൽ മാറി മാറി ചുംബിച്ചു

"പ്രചണ യെല്ലാം തീർ തിടിച്ച "
പ്രാർത്ഥനയും കഴിഞ്ഞു മാമി അപ്പോഴേക്കും ഹാളിൽ എത്തി

"എന്ത് പ്രശ്നം ഒരു പ്രശ്നവും ഇല്ല.നീ ആയിട്ട് ഒന്നും ഉണ്ടാക്കരുത്"
അങ്കിളിന്റെ വക കമന്റ്‌ എത്തി

"ഓ പോതും പോതും.കിൻറ്റൽ വേണ.നീങ്ക ഇന്ത മാച്ചും തോക്കും പാർ"

ഇത് കേട്ടതും എല്ലാവരും ഒന്നിച്ചു ചിരിച്ചു .

നിര്മലയുടെ വീട്

ടീവി സീരിയൽ കാണുന്ന തിരക്കിലാണ്

💬 Comments

View all comments