Chapter Title : അരളി പൂവ് 3 [ആദി 007]
അമ്മായിയമ്മ.കണ്ണ് പഴയ പോലെ പിടിക്കില്ലെങ്കിലും ടീവിടെ മുന്നിൽ തന്നെ കാണും കക്ഷി.
റോഷൻ ഗെയിം കളിയിൽ ഫുൾ കോൺസെൻട്രേഷൻ കൊടുത്തിരിക്കുന്നു.
നിർമല ഇരുവരെയും ഒന്ന് വീക്ഷിച്ചു മുറിയിലേക്ക് കയറി
"ഹം തള്ള ടീവി ടെ ഫ്രണ്ടിൽ തന്നെ ഉണ്ട് .അന്നാ അവർക്ക് അതിന്റെ അകത്തോട്ടു കേറി ഇരുന്നൂടെ"
കണ്ണാടിയുടെ മുന്നിൽ നിന്നു അടിമുടി ഒന്ന് നോക്കി.ഒരു കുഞ്ഞു പൊട്ടും ഇട്ടു
"ഒരു ചെറുക്കൻ ഉണ്ട്.ഫുൾടൈം ഫോണില.തള്ള ടിവിയിലും അവൻ ഫോണിലും.ഈശോയെ തന്തയെ പോലെ മണുകുണാഞ്ചൻ ആവല്ലേ"
അലമാര തുറന്നു ഒരു പൊതിയും എടുത്തു അവൾ പുറത്തേക്കു വന്നു
"ടാ വാ എന്നെ അച്ചുന്റെ വീട് വരെ ഒന്ന് ആക്ക്"
"ഇപ്പോഴോ ....?
ശോ മമ്മി ഈ ഗെയിം ഒന്ന് തീരട്ടെ"
"ടാ അവിടെ പോയും ഗെയിം കളിക്കാം.ഇങ്ങോട്ട് വാടാ"
റോഷൻ മനസ്സില്ല മനസ്സോടെ പുറത്തേക്ക് നടന്നു
"എങ്ങോട്ടാടി ഈ നേരം കേട്ട നേരത്ത്"
പുറത്തേക്ക് പോകാൻ നിന്ന നിര്മലയോട് അമ്മായിയമ്മ മൊഴിഞ്ഞു
"എന്റെ മറ്റവനെ കാണാൻ പോവാ എന്താ"
നിർമല മനസ്സിൽ പറഞ്ഞു
"ചോദിച്ചത് കേട്ടില്ലായോ"
ശബ്‌ദം ഒന്ന് ഉയർന്നു
"ഞാൻ അർച്ചനെ ഒന്ന് കാണാൻ പോവാ"
"നിങ്ങൾ ഒന്നിച്ചല്ലേ വരുന്നേ പിന്നെന്തുവാ ഇപ്പൊ ഒരു കാണൽ..?"
നോട്ടം ടിവിയിലേക്ക് ആണേലും കിളവിടെ ശബ്‌ദം ഒന്ന് ഉയർന്നു
"ഇത് വേറെ കാര്യമാ"
ഇനി നിന്നാൽ ഒരു വഴക്കിൽ അവസാനിക്കുമെന്ന് അറിയാവുന്നത് കൊണ്ട് നിർമല റോഷനോടൊപ്പം ഇറങ്ങി.ഇരുവരും റോഷന്റെ ബൈക്കിൽ നേരെ മാമിയുടെ വീട്ടിലേക്കു പാഞ്ഞു .
ക്യാരംസ് കളി തകര്തിയായി നടക്കുന്നു.അങ്കിൾ പതിവുപോലെ തോൽവിയുടെ വക്കിൽ.മാമി ആദ്യമേ ഔട്ടായി കമെന്ററി തുടങ്ങി കഴിഞ്ഞു ഒപ്പം കൂടാൻ കിച്ചുവും.അവിടേക്ക് നിര്മലയും റോഷനും അൽപ സമയത്തിന് ശേഷം എത്തി
"ഓ ഇന്നും വളരെ ധാരുണമാണല്ലോ അങ്കിളേ "
കളിയാക്കി ചിരിച്ചു കൊണ്ട് നിർമല അകത്തേക്ക് വന്നു
"ഇതാരപ്പാ ഈ വിരുന്നുകാർ"
അർച്ചനയുടെ മുഖം വിടർന്നു
"ഹാ വാ മാ ഉള്ള വാ.
വാ കണ്ണാ "
ഇരുവരെയും മാമി സന്തോഷപൂർവം സ്വാഗതം ചെയ്തു
"പിള്ളേരല്ലേ അതോണ്ടങ്ങ് വിട്ടുകൊടുത്തതല്ലേ മോളെ"
നിര്മലയെ നോക്കി
💬 Comments
View all comments