0%

Chapter Title : അരളി പൂവ് 3 [ആദി 007]

Author : ആദി 007 Read All Parts 228

പുഞ്ചിരിയോടെ അങ്കിൾ തുടർന്നു
"വാ.വാടാ മോനെ"

റോഷൻ അടുത്തുള്ള സോഫയിൽ പോയി ഇരുന്നു.ഫോണിൽ ഗെയിം കളി തുടരുന്ന റോഷനെ കണ്ടപാടെ കിച്ചു അങ്ങോട്ടേക്ക് പാഞ്ഞു

"എങ്ങനെ പോകുന്നു റോഷാ ക്ലാസ്സൊക്കെ"
അർച്ചന അന്വേഷിച്ചു

"ഹം ഇതൊക്കെ തന്നെ ക്ലാസ്സ്‌"
ഇഷ്ടപെടാത്ത മട്ടിൽ റോഷനെ നോക്കിയ ശേഷം നിർമല മറുപടി നൽകി

നിര്മലയെ നോക്കി ഒന്ന് കണ്ണുരുട്ടിയിട്ട് അർച്ചനയ്ക്ക് ഒരു പാൽ പുഞ്ചിരിയും സമ്മാനിച്ചു കക്ഷി പിന്നെയും ഫോണിൽ മുഴുകി

"10 ആം ക്ലാസില ഉഴുപ്പഴുത് കേട്ടോ"

അങ്കിളിന്റെ ഉപദേശത്തിന് മറുപടിയായി റോഷൻ ഒന്ന് തലയാട്ടി

നിർമല അർച്ചനയുടെ സമീപം ഇരിന്നു.
"കിച്ചൂസേ നമ്മളെ ഒക്കെ ഒന്ന് മൈൻഡ് ചെയ്‌യാടോ ..?"

ചെക്കൻ കുറച്ചു ജാടയിൽ കൈവീശി കാട്ടി.അല്ലെങ്കിലും ഫോൺ കിട്ടിയാൽ പിന്നവന് ആരെയും വേണ്ടാ

മാമി അപ്പോഴേക്കും
ഇരുവര്കും കുടിക്കാൻ ചായ എടുക്കാനായി അടുക്കളയിലേക്ക് പോകാൻ തുടങ്ങി

"എന്റെ പൊന്നു മാമി ഒന്നും വേണ്ടാ ഞങ്ങൾ ഇപ്പൊ ഇറങ്ങും "
മാമിയെ വിലക്കി നിർമല തുടർന്നു

"ഞാൻ ഇവൾക്കൊരു സാധനം കൊടുക്കാൻ വന്നതാ"

റോഷനും കിച്ചുവും ഒഴികെ ബാക്കി എല്ലാവരും നിര്മലയെ ആകാംഷയോട് നോക്കി.വൈകാതെ തന്റെ കൈയിലുണ്ടായിരുന്ന പേപ്പർ പൊതി അർച്ചനയ്ക്ക് നേരെ നീട്ടി
അത് തുറന്നു നോക്കിയതും അർച്ചന അംബരന്നു ഒപ്പം അങ്കിളും മാമിയും.

അത് ഒരു ചിലങ്കയായിരുന്നു.അർച്ചന അത് പതിയെ എടുത്ത ശേഷം തന്റെ ചെവിയോട് ചേർത്ത് പിടിച്ചൊന്ന് കിലുക്കി.

"എന്നാടി ഇഷ്ടായോ ..?"
നിർമല പറഞ്ഞു തീരും മുന്പേ അർച്ചനയുടെ വക ഒരു ഉമ്മ ആ കവിളിൽ എത്തി

"മോള് ഡാൻസ് കളിക്കുമോ ...?"
അങ്കിൾ ആകാംഷയോടെ ചോദിച്ചു

"അച്ചു.നീ സൊല്ലവേ ഇല്ലേ ."
ഇത്തിരി പരിഭവം ആ വാക്കുകളിൽ ഉണ്ടായിരുന്നു

"പിന്നെ കളിക്കുമൊന്നോ .
ഇതല്ലേ ഇവളുടെ സൗന്ദര്യ രഹസ്യം"
നിര്മലയുടെ ഈ ഡയലോഗ് വന്നപ്പോഴേ അർച്ചന ഒന്ന് ചൂളി.കാരണം അടുത്ത് അങ്കിളും റോഷനും ഉണ്ടാരുന്നു.റോഷൻ ഇത് കേട്ടപ്പോൾ അർച്ചനയെ ഒന്ന് നോക്കുകയും ചെയ്തു

"എന്റെ പൊന്നു മാമി ഞാൻ വല്യ ഡാൻസ് കാരി ഒന്നുമല്ല.ഈ നിമ്മി പെണ്ണ് ചുമ്മാ തള്ളുവ"

അർച്ചന

💬 Comments

View all comments