0%

Chapter Title : അരളി പൂവ് 4 [ആദി 007]

Author : ആദി 007 Read All Parts 233
"സർ കൊക്കിനോട് ഒന്ന് ചോദിച്ചേ.ചിലപ്പോൾ അവനറിയാരിക്കും" "മം" തോമസ് ഉടനെ ലാൻ ലൈനിൽ തൊട്ടടുത്ത ക്യാബിനിൽ ഉള്ള അജോയെ വിളിച്ചു "ഹലോ സർ" "ടാ കൊക്കെ ദേവൻ എവിടേലും പോകുന്നകാര്യം നിന്നോട് പറഞ്ഞോ..?"
"ഇല്ല സർ.എന്നോടുന്നും പറഞ്ഞില്ല" "മം ശെരി " തോമസ് ഫോൺ കട്ട് ചെയ്തു "എന്റെ സാറെ .സർ ഇങ്ങനെ ടെൻഷൻ ആവണ്ട ഓഫീസിൽ പോലും കൃത്യമായി വരാത്ത കക്ഷിയാ ഈ മുങ്ങുന്നത് ഒന്നും പുതുമയുള്ള കാര്യം അല്ലാലോ.ടൈം ആവാറായി ഇന്റർവ്യൂ തുടങ്ങാം" മറിയത്തിന്റെ വാക്കുകൾ തോമസ് അനുസരിച്ചു . അല്ലെങ്കിലും ഇതൊന്നും പുതുമയുള്ള കാര്യമല്ല.എംഡി ആണെങ്കിലും ദേവ നാരായണൻ കൃത്യമായി ഓഫീസിൽ പോലും വരാറില്ല.അതിൽ ഒരു കാരണം ടിമ്പർ,മാർബ്ൾസ് പോലെ അനേകം സ്ഥാപനങ്ങളും ഏക്കറു കണക്കിന് തോട്ടവും കൃഷിയും ഒക്കെ ഉണ്ട് കക്ഷിക്ക്. പിന്നെ ഇവിടുത്തെ കാര്യങ്ങൾ നോക്കാൻ ജിഎം ആയ തോമസ് ഉണ്ട്.മുഴുവൻ പേര് തോമസ് ഫിലിപ്പ് ദേവന്റെ ഏറ്റവും അടുത്ത സുഹൃത്താക്കളിൽ ഒരാൾ കൂടാതെ വിശ്വസ്തൻ.ഒരു ദുശീലങ്ങളും ഇല്ലാത്ത കുടുംബനാഥൻ മറിയം,കൊക്ക് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അജോ തുടങ്ങിയവരും അവിടുത്തെ സ്റ്റാഫുകൾ ആണ്. ഓരോ ആളുകളും അവനവരുടെ പേരുകൾ രജിസ്റ്ററിൽ റിപ്പോർട്ട്‌ ചെയ്ത അടിസ്ഥാനത്തിൽ ഇന്റർവ്യൂ ഹാളിലേക്ക് കടന്നു. ഏകദേശം ഒരു മണിക്കൂറായപ്പോൾ അർച്ചനയുടെ അവസരം എത്തി.സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചത് വെറുതെ ആയില്ല.ഇന്റർവ്യൂ നന്നായി തന്നെ പെർഫോം ചെയ്തു.ജോലി കിട്ടും എന്നുള്ള പ്രധീക്ഷയിൽ അവൾ വീട്ടിലേക്കു തിരിച്ചു. നേരം സന്ധ്യയായി. വിളക്ക് കത്തിച്ചു പ്രാർത്ഥിച്ച ശേഷം അർച്ചന കിച്ചുവിനെ പഠിപ്പിക്കാനായി ഇരുന്നു. അതാ അപ്പൊ വരുന്നു നിര്മലയുടെ കോൾ. "ഹലോ നിമ്മിസേ." "എടി പട്ടി.ഇന്റർവ്യൂന് പോയിട്ടു എന്നതായന്ന് പറഞ്ഞ പോലും ഇല്ലല്ലോ" "അയ്യോ പിണങ്ങല്ലേ നിമ്മി അമ്മേ ...സോറി.ഓഫീസ് കഴിഞ്ഞു ഇറങ്ങുമ്പോ നേരിട്ട് കണ്ടു പറയാം എന്ന് വെച്ചതാ.ഇവിടെ നോക്കി നിന്നിട്ട് നിമ്മി കുട്ടനെ കണ്ടില്ല.ഇപ്പൊ കിച്ചുനെ പഠിപ്പിക്കാൻ ഇരുന്നു.ഇത് കഴിഞ്ഞു വിളിക്കാൻ ഇരുന്നതാ" "അഹ് ഞാൻ ഇന്ന് ഒരു ഓട്ടോ വിളിച്ച വന്നേ.നീ ഇല്ലാത്തോണ്ട് നടക്കാൻ ഒരു സുഖവും ഇല്ലാരുന്നടി" "അച്ചോടാ .അപ്പൊ വഴിവക്കിലെ പുരുഷ കേസരികൾക്കു നിരാശ

💬 Comments

View all comments