Chapter Title : അരളി പൂവ് 4 [ആദി 007]
അവിടുത്തെ സ്റ്റാഫുകൾ ആണ്.
ഓരോ ആളുകളും അവനവരുടെ പേരുകൾ രജിസ്റ്ററിൽ റിപ്പോർട്ട് ചെയ്ത അടിസ്ഥാനത്തിൽ ഇന്റർവ്യൂ ഹാളിലേക്ക് കടന്നു.
ഏകദേശം ഒരു മണിക്കൂറായപ്പോൾ അർച്ചനയുടെ അവസരം എത്തി.സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചത് വെറുതെ ആയില്ല.ഇന്റർവ്യൂ നന്നായി തന്നെ പെർഫോം ചെയ്തു.ജോലി കിട്ടും എന്നുള്ള പ്രധീക്ഷയിൽ അവൾ വീട്ടിലേക്കു തിരിച്ചു.
നേരം സന്ധ്യയായി.
വിളക്ക് കത്തിച്ചു പ്രാർത്ഥിച്ച ശേഷം അർച്ചന കിച്ചുവിനെ പഠിപ്പിക്കാനായി ഇരുന്നു.
അതാ അപ്പൊ വരുന്നു നിര്മലയുടെ കോൾ.
"ഹലോ നിമ്മിസേ."
"എടി പട്ടി.ഇന്റർവ്യൂന് പോയിട്ടു എന്നതായന്ന് പറഞ്ഞ പോലും ഇല്ലല്ലോ"
"അയ്യോ പിണങ്ങല്ലേ നിമ്മി അമ്മേ ...സോറി.ഓഫീസ് കഴിഞ്ഞു ഇറങ്ങുമ്പോ നേരിട്ട് കണ്ടു പറയാം എന്ന് വെച്ചതാ.ഇവിടെ നോക്കി നിന്നിട്ട് നിമ്മി കുട്ടനെ കണ്ടില്ല.ഇപ്പൊ കിച്ചുനെ പഠിപ്പിക്കാൻ ഇരുന്നു.ഇത് കഴിഞ്ഞു വിളിക്കാൻ ഇരുന്നതാ"
"അഹ് ഞാൻ ഇന്ന് ഒരു ഓട്ടോ വിളിച്ച വന്നേ.നീ ഇല്ലാത്തോണ്ട് നടക്കാൻ ഒരു സുഖവും ഇല്ലാരുന്നടി"
"അച്ചോടാ .അപ്പൊ വഴിവക്കിലെ പുരുഷ കേസരികൾക്കു നിരാശ ആയിരുന്നു കാണുമല്ലോ"
(തന്നെ നോക്കികൊണ്ട് ഇരുന്ന കിച്ചുനെ കണ്ണുരുട്ടി പുസ്തകം വായിക്കാൻ ആക്ഷൻ കാണിച്ചു)
"അവറ്റകൾ അതിനു നിന്റെ ഫാൻസ് അല്ലെ"
"അയ്യോ ഈ ഫാന്സുകാരെ കൊണ്ട് തോറ്റു"
"ഉവ്വ ഉവ്വ.രാവിലെ നീ ഇല്ലാത്തോണ്ട് പലരുടെയും മുഖത്തെ നിരാശ കാണണമായിരുന്നു.എന്റെ ഈശോയെ"
"പൊടി പട്ടി"
(ചിരിച്ചു കൊണ്ട്)
നിര്മലയും ഒപ്പം ചിരിച്ചു
"ഡി പോത്തേ പോയ കാര്യം എന്തായി അത് പറ."
"ഹം .ഇന്റർവ്യൂ ഈസി ആരുന്നു ജോലി കിട്ടാൻ ചാൻസ് ഉണ്ട് .സാലറി പാക്കേജിന്റെ കാര്യവും പോയി വരുന്ന കാര്യവും ഒക്കെ ചോദിച്ചു"
💬 Comments
View all comments