0%

Chapter Title : അരളി പൂവ് 4 [ആദി 007]

Author : ആദി 007 Read All Parts 238
തന്നെയാ .വെറുതെ അല്ല ഇവന്റെ ബിസ്സിനെസ്സ് പൊട്ടാത്തെ" പ്രമാണിമാർ പതിയെ പറഞ്ഞു ചിരിക്കാൻ തുടങ്ങി. "ഹേയ് അവൾ അങ്ങനെ പെട്ടന്ന് വീഴുന്ന ടൈപ് അല്ല.ഞാൻ പണ്ടൊന്നു മുട്ടിയതാ കിട്ടീല" "നാസർ അറിയാഞ്ഞതു ഭാഗ്യം ഇല്ലേൽ തന്റെ ഈ കവിളത്തു കിട്ടിയേനെ" പ്രമാണിമാർ കുപ്പി പൊട്ടിച്ചു ചീട്ടും നിരത്തി വഷളത്തരമൊക്കെ പറഞ്ഞങ്ങു ഇരുന്നു. വൈകുന്നേരം പതിവുപോലെ അർച്ചനയും നിര്മലയും ജോലിക്ക് ശേഷം വീട്ടിലേക്ക് നടന്നു. "അപ്പൊ അങ്ങനൊക്കെ ആണ് കാര്യങ്ങളുടെ കിടപ്പ്" "എന്താടി നിമ്മി പോത്തേ നീ പിറുപിറുക്കുന്നെ" എന്തോ ആലോചിച്ചു വരുകയായിരുന്നു നിര്മലയോട് അർച്ചന ചോദിച്ചു "അല്ലടി പോത്തേ ഞാൻ നിന്റെ ഇന്റർവ്യൂന്റെ കാര്യം ഓർത്തതാ" "അതിപ്പോ എന്താ ഇത്ര ഓർക്കാൻ..?" "അല്ല നീ ആ ബ്രാഹ്മണനെ കണ്ടില്ലല്ലോ" "ഓ .അതാ വല്യ കാര്യം.നീ ഒന്ന് പോയെ" അർച്ചന നടത്തത്തിന്റെ സ്പീഡ് കൂട്ടി "ഹാ ഹാ എന്റെ പെണ്ണെ ഒന്ന് നിക്ക് ഞാൻ വെറുതെ പറഞ്ഞതാ പോരെ" നിർമല പൊട്ടി ചിരിച്ചുകൊണ്ട് അർച്ചനയുടെ കൂടെ കേറി നടന്നു "ഇനി ആ കാര്യം എടുത്തു ഇട്ടാൽ ഞാൻ മിണ്ടില്ല കേട്ടോ" അർച്ചന ഒന്ന് ചിണുങ്ങി. "സത്യം ഞാൻ പറയില്ല എന്റെ അച്ചു പെണ്ണെ" അർച്ചന ഒന്ന് ചിരിച്ചു "നാളെയും നീ ലീവ് ആണോ..?" "മം കിച്ചൂനെ കൊണ്ട് ചെക്കപ്പിന് പോണ്ടേ" "ഡോക്ടർ ഇനി ഓപറേഷൻ വേണ്ടന്നോ മറ്റോ പറഞ്ഞാലോ എന്നത്തേലും ആശ്വാസം കിട്ടാതിരിക്കില്ല..?"
"എന്ത് പറയാൻ.ടാബ്ലെറ്റിൽ നിൽക്കില്ല ഓപ്പറേഷൻ വൈകാതെ വേണം എന്ന് തന്നെയാ." "മേജർ ഓപ്പറേഷൻ ഒന്നും അല്ലല്ലോ.അതോണ്ട് പേടിക്കാൻ ഒന്നും കാണില്ലല്ലോ" "ഹ്മ്മ് എല്ലാം ദൈവത്തിന്റെ കൈയിലാ.പുള്ളിക്കാരന് എന്നെ പരീക്ഷിച്ചു മതിയായി കാണില്ലായിരിക്കും" "മം അതൊക്കെ വിട്.നീ വാ നമുക്ക് വായിനോക്കികളുടെ കണക്കു എടുക്കാം" ശബ്‌ദം ഇടറി വന്ന അർച്ചനയെ പെട്ടന്ന് മറ്റെന്തെക്കയോ പറഞ്ഞു വഴി തിരിച്ചു നിർമല അവളെ ചേർത്ത് പിടിച്ചു നടന്നു. അല്പദൂരം പിന്നിട്ടപ്പോൾ അതാ സ്ഥിരം സ്ഥലത്തു മൂവർ സംഘം ഉണ്ടാരുന്നു. "ദേ പെണ്ണെ ഒന്ന് ഉഷാറായിക്കെ" അവരെ കണ്ടപാടെ അർച്ചനെ തട്ടി ഉണർത്തും പോലെ നിർമല പറഞ്ഞു. ഇരുവരെയും ദൂരെ വെച്ച്

💬 Comments

View all comments