0%

Chapter Title : അരളി പൂവ് 5 [ആദി007]

Author : ആദി 007 Read All Parts 524
"അത് നിന്നെ ഒന്ന് കിട്ടാൻ പറഞ്ഞതല്ലേ .നീ കുറെ കാലം ആയി വെല്യ പാതിവൃത ചമയൽ അല്ലെ " റംല ദേഷ്യത്തോടെ ദേവനെ നോക്കി "നോക്കല്ലേ നീ അധികം നോക്കല്ലേ.നിന്റെ നോട്ടം കണ്ടാൽ തോന്നുമല്ലോടി .ഇത് ആദ്യമായിട്ടാണെന്ന് .ഇതിനു മുൻപും എന്റെ കൂടെ നീ ഇവിടെ വന്നിട്ടില്ലേ." "ശെരിയാ ഞാൻ വന്നിട്ടുണ്ട്.പക്ഷെ ഇത് നീ കാണിച്ചത് മോശമാ.പറഞ്ഞ വാക്കിനു വെല വേണം " "എനിക്ക് ആ വെല ഇല്ല പോരെ.എന്റെ ആവിശ്യം സാധിക്കാൻ ഞാൻ എന്തും പറയും " "യു ചീറ്റ് " റംല അരിശം കൊണ്ട് തുള്ളി "അയ്യോ ഇങ്ങനെ കോപിക്കല്ലേ.ഞാൻ ജീപ്പിനു എടുത്തു വെളി കളയും.മനസിലായോടി " റംല കേട്ടഭാവം നടിക്കാതെ ഇരുന്നു "മനസിലായോടി" ശബ്‌ദം കടുപ്പിച്ചു ഒരു മൃഗത്തെ പോലെ അയാൾ അലറി റംല ഒരു നിമിഷം ശെരിക്കും ഭയന്നു പോയി ജീപ്പിന്റെ ഗിയർ ചേഞ്ച്‌ ചെയ്തു അയാൾ അതിവേഗം പാഞ്ഞു
അർച്ചന എന്നെത്തെയും പോലെ കിച്ചുവിനെ ഒരുക്കി പുറത്തേക്കു വന്നു.എന്നാൽ ഇന്നൊരു വെത്യാസം ഉണ്ട് .കിച്ചൂനെ കൂട്ടി നേരെ പോകുന്നത് സിറ്റിയിലെ ഒരു പ്രമുഖ ഹോസ്പിറ്റലിലേക്കാണ്. മാസത്തിൽ ഒന്ന് രണ്ട് തവണ ഈ യാത്ര പതിവുള്ളതാണ്. കിച്ചു പിറന്നപ്പോ ആ സന്തോഷത്തിന്റെ ഒപ്പം ഒരു സങ്കടവും അവൾക്കായി ദൈവം കാത്തു വെച്ചിരുന്നു.നിബികോം വെയ്ൻ സിൻഡ്രോം തലച്ചോറും കണ്ണുകളും തമ്മിൽ ബന്ധപ്പെടുന്ന വെയ്ൻ പതിയെ പതിയെ നശിക്കാൻ തുടങ്ങുന്നു അത് പൂർണമായി നശിച്ചു കഴിഞ്ഞാൽ കിച്ചുവിന്റെ കണ്ണുകളിലെ കാഴ്ച്ച നഷ്ടപ്പെടും ജീവിതകാലം മുഴവനും ആ കൊച്ചു കുട്ടി അന്ധകാരത്തിൽ ആവും.ആകെ ഉള്ള പ്രതിവിധി

💬 Comments

View all comments