0%

Chapter Title : അരളി പൂവ് 5 [ആദി007]

Author : ആദി 007 Read All Parts 526
വിളിച്ചു. "ഹലോ അമ്മേ " "അച്ചു മോളെ സുഖാണോ.കിച്ചു കുട്ടൻ എവിടെ ..?" "താഴെ പോയി അമ്മേ .അച്ഛൻ എവിടെ എല്ലാർക്കും സുഖം അല്ലെ " "അച്ഛൻ ഉറങ്ങുവാ മോളെ.ഇന്നലെയും വസ്തു നോക്കാൻ ആള് വന്നരുന്നു.പക്ഷെ വില ഒത്തില്ല മോളെ.ഇവിടുള്ള രാക്ഷസി അറിയാതെ വേണ്ടേ ചെയ്യാൻ എങ്ങനേലും ഇതുവിറ്റ് പൈസ എത്തിക്കാം മോളെ " അവരുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ അർച്ചനയുടെ സ്വരം പതറി. "മം .." "മോളെ ഇടക്ക് അമ്മയും അച്ഛനും അങ്ങോട്ട്‌ ഇറങ്ങാമെ " "അയ്യോ അമ്മേ ഇത്ര ദൂരം.അച്ഛന് വയ്യാത്തതല്ലേ" "ഏയ് അതൊന്നും സാരമില്ല.കിച്ചുവിനെയും നിന്നെയും കാണാൻ കൊതി ആവുന്നു " "മം ...." അർച്ചനയുടെ കണ്ണ് നിറഞ്ഞു "മോളെ കിച്ചു വരുമ്പോ ഒന്ന് വിളിക്കണേ .ഇതിൽ കുത്തി വിളിക്കാൻ ഒന്നും അമ്മയ്ക്കും അച്ഛനും അറിഞ്ഞൂടാ.അയലത്തെ വീട്ടിലെ ചെക്കന് ജോലി ആയി.അവനാ ഇതൊക്കെ കുത്തിയും എടുത്തും ആരെങ്കിലും വിളിച്ചു തരുന്നേ .മോള് വിളിക്കണേ മോൻ വരുമ്പോ " കുഞ്ഞു കുട്ടിയെ പോലെ ആ വൃദ്ധ കെഞ്ചി അർച്ചനയ്ക്ക് തിരിച്ചു പറയാൻ വാക്കുകൾ കിട്ടിയില്ല. "ശെരി അമ്മേ.അവൻ വരുമ്പോൾ വിളിക്കാമെ " "ശെരി മോളെ " അവരുടെ ശബ്‌ദം ഇടറുന്നത് അവൾ അറിഞ്ഞു "ഞാൻ വെക്കുവാ അമ്മേ " "മം ശെരി മോളെ " സ്വന്തം അമ്മ പോലും അല്ല .എങ്കിലും അവരുടെ സ്നേഹം .ആ വാത്സല്യം പോലും ലഭിക്കാൻ തനിക്കു യോഗം ഇല്ല അർച്ചന സ്വയം ശപിച്ചു [തുടരും]

💬 Comments

View all comments