Chapter Title : അരളി പൂവ് 6 [ആദി007]
അരളി പൂവ് 6
Arali Poovu Part 6 | Author : Aadhi | Previous Part
കണ്ണീർ തുള്ളികൾ എല്ലാം തുടച്ചു മുഖം കഴുകി പ്രസരിപ്പോടെ അർച്ചന മാമിയുടെ വീട്ടിലേക്ക് നടന്നു.
മാമിയും കിച്ചുവും തകൃതയായി ഏണിയും പാമ്പും കലിയിലാണ്. അങ്കിൾ ആവട്ടെ ഏതോ പുസ്തകവും പിടിച്ചു റൂമിൽ തന്നെ.പുള്ളി ഒരു സാഹിത്യ സ്നേഹിതനാണ്."അഹ് വാ മാ"
അർച്ചനയെ കണ്ടപാടെ മാമി സ്നേഹത്തോടെ വിളിച്ചു
"ഓ കട്ട മത്സരം ആണല്ലോ"
കാര്യമായ ആലോചനയിലായിരുന്ന കിച്ചുവിന്റെ തലയിൽ തട്ടി അർച്ചന തുടർന്നു
"ഒന്ന് മൈൻഡ് ചെയ് സാറേ"
കിച്ചു ഒന്ന് പുഞ്ചിരി തൂകി
"അങ്കിൾ എവിടെ മാമി...?"
"റൂമുക്കുള്ളെ ഇറുക്ക് മ"
"അപ്പൊ വായന ആണോ ..മം എങ്കിൽ ശല്യം ചെയ്യുന്നില്ല"
കുറച്ചു സമയത്തിന് ശേഷം അങ്കിൾ പുറത്തു വന്നു.
"ആഹാ അച്ചു പെണ്ണ് എപ്പോ വന്നു...?"
"കുറച്ചു നേരം ആയിരുന്നു അങ്കിളേ "
"ഡോക്ടർ എന്ത് പറഞ്ഞു മോളെ ..?"
"സർജറി വേണം എന്ന് തന്നെയാ അങ്കിളേ പറയുന്നേ"
"കവലപ്പെടാതെ കണ്ണാ നാങ്ക എല്ലാം ഇറുക്ക് .എവളോ പണം ആനാലും സേഞ്ചിടലാം"
"അത് തന്നെ "
കിച്ചുനെ എടുത്തു മടിയിലിരുത്തി കൊണ്ട് മാമിയെ പിന്തുണച്ചു അങ്കിൾ പറഞ്ഞു
"അയ്യോ പണം ഒന്നും വേണ്ടങ്കിളെ .നാട്ടിലെ പ്രോപ്പർട്ടി ഒക്കെ ആവും."
"മം"
അങ്കിൾ നിരാശയോടെ ഒന്നു മൂളി
പെട്ടന്നായിരുന്നു കോളിങ് ബെല്ലിന്റെ ശബ്‌ദം കേട്ടത്.ഉടൻ തന്നെ മൂവരും പുറത്തേക്ക് നോക്കി. പോസ്റ്റ്‌മാൻ ആയിരുന്നു അത്.അയാൾ രണ്ടു കവർ എടുത്തു ഒന്ന് അങ്കിളിനും മറ്റൊന്ന് അർച്ചനക്കും നൽകി.
💬 Comments
View all comments