0%

Chapter Title : അരളി പൂവ് 6 [ആദി007]

Author : ആദി 007 Read All Parts 420
ഒരു ഹാൻഡ്സം മാൻ . ആരെയും ശ്രദ്ധിക്കാതെ അയാൾ ഉള്ളിലിലേക്കു നടന്നു . "ആ ..അവന്ത ദേ ...ദേവ " ശിങ്കിടിയിൽ ഒരുവൻ വെപ്രാളത്തിൽ പറഞ്ഞു. ഉടനെ അവരും അകത്തേക്ക് ഓടി. പ്രമാണിമാരിൽ ഒരാൾ ദേവനെ കണ്ടപാടെ നാസറിനെ നോക്കി കണ്ണുകൊണ്ട് ആക്ഷൻ കാട്ടി. നാസർ ഒന്ന് തിരിഞ്ഞു നോക്കി.അതാ തന്നെയും നോക്കി തൊട്ടുപിറകിൽ ദേവൻ ചെറു ചിരിയോടെ നിൽക്കുന്നു. "എടാ പന്നിന്റെ മോനെ.....! " ദേവനെ കണ്ടപാടെ ഒന്ന് അന്താളിച്ചെങ്കിലും കോപം അടക്കാനാവാതെ നാസർ ദേവന് നേരെ ചീറി.
"നീ എന്നെ ഒറ്റും അല്ലേടാ കഴുവേറി .." ദേവന്റെ കോളറിൽ കുത്തി പിടിച്ചു നാസർ പുലമ്പി അപ്പോഴേക്കും നാസറിന്റെ ശിങ്കിടികളും ഇങ്ങു എത്തി "അയ്യോടാ ...ഈ ഇക്കാ എന്തുവാ കാണിക്കുന്നേ" ദേവൻ ചിരിച്ചോണ്ട് തന്നെ തന്റെ ഷിർട്ടിന്റെ കോളറിൽ പിടിച്ച നാസറിന്റെ കൈ ബലം പ്രയോഗിച്ചു ദേവൻ പിടിച്ചു മാറ്റി ശേഷം അയാൾ തുടർന്നു "എല്ലാരും കേൾക്കണേ.നമ്മളൊക്കെ കാശുമുടക്കി കഷ്ടപ്പെട്ട് ടെൻഡർ ഒക്കെ വിളിച്ചു സർക്കാരിന്റെ തടി നിയമപരമായി വാങ്ങുമ്പോ..ഇവിടെ ചിലർ അത് കാട്ടിൽ കേറി ചുമ്മാ അങ്ങ് കൊണ്ടുപോവാണേ.ഇത് ശെരി ആണോ ചേട്ടന്മാരെ ...... (ചുറ്റും ഉള്ളേരോടായി പറഞ്ഞു ) അത് ശെരിയാണോ ..? (ഇത് ചോദിച്ചത് നാസറിനോടാ അയാൾ ഒന്നും മിണ്ടിയില്ല ) ഒരു ഇന്ത്യൻ പൗരൻ എന്ന നിലക്ക് എനിക്കും ഇല്ലേ കുറച്ചു ഉത്തരവാദിത്തം.അതോണ്ട് ഞാൻ അങ്ങ് ഒറ്റി.പക്ഷെ അയ്യോടാ അത് നാസറിക്കയുടെ വികൃതികൾ ആണന്നു ഞാൻ അറിഞ്ഞില്ല .മ്മ്മ് സത്യം " "നീർത്തട അന്റെ ഒരു സത്യസന്ധത.നീ സ്ഥിരം പിടിക്കാറുള്ള

💬 Comments

View all comments