0%

Chapter Title : അരളി പൂവ് 6 [ആദി007]

Author : ആദി 007 Read All Parts 422
കൂപ്പു കോൺട്രാക്ട് ഞാൻ പിടിച്ചതിന്റെ ചൊരുക്ക് തീർക്കാൻ കാണിച്ച പണിയല്ലേടാ അത്..?" ദേവൻ ഒന്ന് കളിയാക്കി ചിരിച്ചു .ശേഷം ഉറച്ച ശബ്ദത്തോടെ "അതേടാ ..നീ എന്തോ ചെയ്‌യും ..?" "എന്റെ കാശ് കുറച്ചു പോയി .അത് നാസറിന് പുല്ലാ.അനക്ക് ഒരു പണി ഞാൻ തരാൻ പോവാ." (ശേഷം ദേവന്റെ പിന്നിലുള്ള ശിങ്കിടികളെ നോക്കി തുടർന്നു ) പണിയാനും ആളുണ്ട് " "ഓഹോ (ദേവൻ ചുറ്റുമൊന്നു നോക്കി ) എന്റെ കാര്യം നേരെ തിരിച്ച നാസറെ.പണി കൊടുക്കുന്നതും ഞാനാ പണിയുന്നതും ഞാനാ " പറഞ്ഞു തീർന്നതും ദേവൻ നാസറിന്റെ മൂക്കിനിട്ട് ഒരു മുഷ്ടി ചുരുട്ടി ഒരു പഞ്ച് കൊടുത്തു.ഓർക്കാപ്പുറത്തൊരു ഇടി നാസർ പുറകിലേക്ക് മറിഞ്ഞു പടാ പടാ ഇടിയുടെയും ചവിട്ടേന്റെയും കുപ്പി പൊട്ടുന്ന ശബ്‌ദവും മാത്രമേ നാസറിന് കേൾക്കാൻ പറ്റിയുള്ളൂ. കണ്ണുകൾ തുറക്കാൻ അയാൾക്കു കഴിയുന്നില്ല.എന്തോ വല്യ ഭാരം മുഖത്തു പതിച്ച പോലെ . അൽപ സമയം കഴിഞ്ഞു മുഖത്തു ആരോ സോഡാ ഒഴിച്ചപ്പോഴാണ് നാസറിന് ബോധം വന്നത്.കണ്ണ് തുറന്ന് നോക്കുമ്പോൾ മുന്നിലതാ ദേവൻ.അയാൾ ഒരു സിഗററ്റ് കത്തിച്ചു പുക മുകളിലേക്ക് ഊതി വിട്ടു . ക്ലബ്‌ ആകെ അലങ്കോലമായി.ശിങ്കിടികൾ ഓരോന്നും കാര്യമായ പരുക്കകളോടെ ഓരോ മൂലയ്ക്ക്. "അപ്പൊ നാസറിക്ക.പറഞ്ഞപോലെ ക്ലബ്ബിലെ ബില്ല് ഞാൻ കൊടുത്തിട്ടുണ്ട്.ഇനി മെക്കട്ട് കേറരുത്.മ്മ്മ് (പ്രമാണികളെ ഒന്ന് നോക്കി ചിരിച്ചു ) അപ്പൊ ന്വവും അങ്ങോട്ട് ഇറങ്ങാ ..."
ഒന്നൂടി എല്ലാരേയും കളിപ്പിച്ചു നോക്കിയ ശേഷം ദേവൻ പുറത്തേക്ക് നടന്നു .രാത്രി ഏറെ വൈകിയാണ് ദേവൻ വീട്ടിൽ എത്തിയത്.അപ്പോഴേക്കും ദേവസി ചേട്ടൻ നല്ല ഉറക്കമായി

💬 Comments

View all comments