Chapter Title : അരളി പൂവ് 6 [ആദി007]
"ഡോ തൊറക്കാഡോ കതവ് "
കാളിങ് ബെൽ അടിച്ചോണ്ട് തന്നെ ദേവൻ അലറി
ഒന്ന് രണ്ടു തവണ വിളിച്ചതോടെ ദേവസ്സി ഉണർന്നു
"ഹോ എത്തിയല്ലോ പിശാശ് "
അൽപ നേരത്തിനുള്ളിൽ വന്നു വാതിൽ തുറന്നു.ദേവൻ അകത്തു പ്രവേശിച്ചു
"ഓ ഇന്നും നാല് കാലാണല്ലോ "
ദേവനെ അടിമുടി നോക്കിയ ശേഷം വാതിൽ അടച്ചു
"എന്താടോ തനിക്കു പിടിച്ചില്ലേ ..?"
"അയ്യോടാ പിടിച്ചേ .ആട്ടെ എവിടാരുന്നു ...?"
"ഒരു ടൂർ ..."
ദേവൻ നാക്ക് നല്ലോണം കുഴയുന്നുണ്ട്
"മം ഉവ്വ ഉവ്വ ......അന്വേഷിക്കാത്തവരായി ആരുമില്ല"
"മം അത്രക്ക് വല്യ ലിസ്റ്റോ ...?"
"കൈസർ മുതൽ കാലൻ വരെ ഉണ്ട് ആ ലിസ്റ്റിൽ "
"ഓഹോ .... എന്റെ കൈസർ മോനു സുഖം അല്ലെടോ ...സുഖം ആയിരിക്കണം ഇല്ലെങ്കിൽ തന്നെ ഞാൻ കേട്ടു കെട്ടിക്കും "
ദേവസി ചേട്ടന്റെ തടിയിൽ തട്ടി ദേവൻ പറഞ്ഞു
"ആ കൂട്ടിൽ കാണും പോയി ചോദിക്ക് "
"ചോദിക്കും ചോദിക്കും നാളെ ചോദിക്കും ....പിന്നെ കാലൻ .അവനെ ഞാൻ കാലപുരിക്ക് തന്നെ തിരിച്ചു അയച്ചിട്ടുണ്ട് "
ദേവൻ ആടി ആടി മുറിയിലേക്ക് പോയി .ദേവസി ചേട്ടൻ കുരിശും വരച്ചു ഉറങ്ങാനും പോയി .
അടുത്ത ദിവസം പതിവുപോലെ അർച്ചനയും നിര്മലയും ജോലിക്ക് ശേഷം നടന്നു വരുകയാണ്
"പോത്തേ നീ പോവാണെന്ന കാര്യം ഹോസ്പിറ്റലിൽ പറഞ്ഞോ "
നിർമല ചോദിച്ചു
"മം പിന്നെ പറയാതെ.ശ്രുതി കുട്ടിക്ക് നല്ല സങ്കടമായി പിന്നെ ഭാർഗവി അമ്മ കരഞ്ഞു "
"ഓ അപ്പൊ നീയും മോങ്ങി കാണും "
നിർമല
💬 Comments
View all comments